ഫിഫ്റ്റി ഫിഫ്റ്റിയില്‍ പൃഥ്വി, ഇന്ദ്രജിത്ത്, ഗീതു

By Staff

ഫിഫ്റ്റി ഫിഫ്റ്റിയില്‍ പൃഥ്വി, ഇന്ദ്രജിത്ത്, ഗീതു
നവംബര്‍ 14, 2002

നടന്‍ സുകുമാരന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുന്ന വിജി തമ്പി ചിത്രത്തിന് ഫിഫ്റ്റി ഫിഫ്റ്റി എന്ന് പേരിട്ടു.

മറ്റൊരു ക്യാമ്പസ് പ്രണയ കഥയാണ് വിജി തമ്പി ഫിഫ്റ്റി ഫിഫ്റ്റിയില്‍ പറയുന്നത്. ഒരേ പെണ്‍കുട്ടിയെ പ്രണയിക്കുന്ന കഥാപാത്രങ്ങളായാണ് പൃഥ്വിരാജും ഇന്ദ്രജിത്തും പ്രത്യക്ഷപ്പെടുന്നത്. ഗീതു മോഹന്‍ദാസാണ് ചിത്രത്തിലെ നായിക.

നെഗറ്റീവ് പരിവേഷമുള്ള വിക്കി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദില്ലിയില്‍ നിന്ന് എഞ്ചിനീറിംഗ് പഠിക്കാനായെത്തുന്ന ജോണിയായി ഇന്ദ്രജിത്ത് അഭിനയിക്കുന്നു. ഇരുവരും പ്രണയിക്കുന്ന അനുവായി ഗീതു മോഹന്‍ദാസും.

ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, സുഹാസിനി, സിദ്ദിക്ക്, മിഥുന്‍, ജിജോ, പ്രശാന്ത്, അനൂപ്, വിനോദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വിജി തമ്പിയുടേത് തന്നെയാണ് കഥ. തിരക്കഥ അലക്സ് ഐ കടവില്‍ എഴുതിയിരിക്കുന്നു. സംഭാഷണം ജോസ് പോള്‍. ഗിരീഷ് പുത്തഞ്ചിേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X