മോഹന്‍ലാല്‍ ഉദാരമനസ്കന്‍

By Staff

മോഹന്‍ലാല്‍ ഉദാരമനസ്കന്‍
നവംബര്‍ 14, 2005

മോഹന്‍ലാലിന്റെ ചില ചിത്രങ്ങള്‍ വന്‍പരാജയം നേരിടുമ്പോള്‍ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഈ നടന്‍ എന്തിനാണ് ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നതെന്ന ചോദ്യം പ്രേക്ഷകര്‍ക്കു മുന്നില്‍ ഉയരാറുണ്ട്. അതിനുള്ള ഉത്തരവും മോഹന്‍ലാല്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ ബന്ധങ്ങളുടെ പേരില്‍ ചില നിലവാരമില്ലാത്ത ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം.

തമിഴിലെ സൂപ്പര്‍താരം വിക്രം പറഞ്ഞതു പോലെ സാധാരണക്കാരനെ പോലെ പെരുമാറുന്ന ഏക സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. താരജാഡകള്‍ ഈ നടന്റെ വ്യക്തിത്വത്തെ ബാധിക്കാറേയില്ല. അതുകൊണ്ടു തന്നെ സിനിമയ്ക്കും സിനിമക്കാര്‍ക്കും വേണ്ടി പല വിട്ടുവീഴ്ചകളും മോഹന്‍ലാല്‍ ചെയ്യാറുണ്ട്. റിലീസിംഗ് നീണ്ടുപോകുന്ന വടക്കുംനാഥന്റെ നിര്‍മാതാവിനു വേണ്ടി മോഹന്‍ലാല്‍ പ്രതിഫലത്തില്‍ ചെയ്ത വിട്ടുവീഴ്ചയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

ചില ലാല്‍ ചിത്രങ്ങള്‍ വന്‍പരാജയം ഏറ്റുവാങ്ങിയെങ്കിലും മലയാളത്തില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാല്‍ തന്നെയാണ്. ഇപ്പോഴും ഏറ്റവും നല്ല ഇനീഷ്യല്‍ പുള്‍ ചിത്രത്തിനു നല്‍കാന്‍ കഴിയുന്ന നടന്‍ ലാല്‍ തന്നെയായതു കൊണ്ടാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കി മോഹന്‍ലാലിനെ ബുക്ക് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാവുന്നത്. എന്നാല്‍ വടക്കുംനാഥന്റെ നിര്‍മാതാവ് കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ ചെന്നു പെട്ടപ്പോള്‍ മോഹന്‍ലാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തു.

മോഹന്‍ലാലിന് വാഗ്ദാനം ചെയ്ത പ്രതിഫലത്തിന്റെ അമ്പത് ശതമാനം മാത്രമേ വടക്കുംനാഥന്റെ നിര്‍മാതാവ് ഗോവിന്ദന്‍കുട്ടി നല്‍കിയിരുന്നുള്ളൂ. നിര്‍മാതാവ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ ബാക്കി പ്രതിഫലം മോഹന്‍ലാല്‍ വേണ്ടെന്നുവച്ചു. ഉടന്‍ തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാവ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X