മമ്മൂട്ടിയുടെ പരീക്ഷണം

By Staff

അഭിനയപ്രധാനമായ ഒരു വേഷം പോലും ഈ വര്‍ഷം മമ്മൂട്ടി ചെയ്തിട്ടില്ല. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത അഞ്ച് ചിത്രങ്ങളും തട്ടുപൊളിപ്പന്‍ മസാല പടങ്ങളായിരുന്നു. ഇവയില്‍ മൂന്ന് ചിത്രങ്ങളിലും കോമഡി പരിവേഷമുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്!

കോമഡി ചെയ്യാനറിയില്ലെന്ന വിമര്‍ശനത്തെ നേരിടാനാണോ കഴിഞ്ഞ ഒരു വര്‍ഷക്കാലം മമ്മൂട്ടി നീക്കിവച്ചതെന്ന് തോന്നും വിധത്തിലാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ സ്വഭാവം. രാജമാണിക്യം തൊട്ട് തുടങ്ങിയതാണ് മമ്മൂട്ടിയുടെ ഈ കോമഡി കമ്പം.

തുറുപ്പുഗുലാന്‍, ബല്‍റാം വേഴ്സസ് താരാദാസ്, പ്രജാപതി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, പോത്തന്‍വാവ എന്നിവയാണ് ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍. ബല്‍റാം വേഴ്സസ് താരാദാസില്‍ ആക്ഷന്‍ ചെയ്ത മമ്മൂട്ടി പ്രജാപതിയില്‍ സീരിയസ് കഥാപാത്രത്തെ അവതരിപ്പിച്ചു. രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടു. തുറുപ്പുഗുലാന്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, പോത്തന്‍വാവ എന്നിവയില്‍ കോമഡി ടച്ചുള്ള വേഷങ്ങളാണ് ചെയ്തത്.

തുറുപ്പുഗുലാന്‍ മാത്രമാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം. പോത്തന്‍വാവ ശരാശരി വിജയവുമായി മുന്നോട്ടുപോകുന്നു. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം വന്‍പരാജയവുമായി.

താരമെന്ന നിലയിലും നടനെന്ന നിലയിലും 2007 ഇതുവരെ മമ്മൂട്ടിക്ക് അത്ര നല്ല വര്‍ഷമല്ല. കോമഡി കമ്പത്തിനിടയില്‍ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെ പോലും മമ്മൂട്ടി അവതരിപ്പിച്ചില്ല. ബോക്സോഫീസ് വിജയം മാത്രം മോഹിച്ചൊരുക്കിയ ഈ ചിത്രങ്ങളില്‍ മിക്കതിന്റെയും പരാജയം തുടര്‍ച്ചയായ വിജയങ്ങളുമായി തിളങ്ങിനിന്നിരുന്ന മമ്മൂട്ടിയ്ക്ക് തിരിച്ചടിയായി.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാപ്പകല്‍ ആണ് ഏറ്റവുമൊടുവിലായി മമ്മൂട്ടി ചെയ്ത അഭിനയസാധ്യതയുള്ള വേഷം. അതിനു ശേഷം ചെയ്തതെല്ലാം തട്ടുപൊളിപ്പന്‍ മസാലകള്‍. അതില്‍ നിന്നെല്ലാം വേറിട്ടൊരു ചിത്രമാണ് നവംബറില്‍ മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുന്നത്. കമലിന്റെ കറുത്ത പക്ഷികള്‍ ഒരു സെന്റിമെന്റല്‍ മെലോഡ്രാമയാണ്.

പേര് പോലെ തന്നെ ജീവിതനൊമ്പരങ്ങളും തകരുന്ന സ്നേഹബന്ധങ്ങളുമാണ് ഈ ചിത്രത്തിന്റെ മുഖ്യഭാവം. മേക്കപ്പിന്റെ സഹായത്തോടെ രൂപഭാവങ്ങള്‍ അപ്പാടെ മാറ്റി ദരിദ്രനായ ഒരു തേപ്പുകാരനായി മമ്മൂട്ടി വേഷമിടുകയാണ്. ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലെ വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം.

ഒരു തിരിച്ചുവരവിന് കറുത്ത പക്ഷികള്‍ മമ്മൂട്ടിയെ സഹായിക്കുമോ? ജീവിതത്തിലെ ദു:ഖങ്ങളുടെ കറുത്ത വര്‍ണം പ്രധാനഭാവമായി വരുന്ന ഒരു ചിത്രം മലയാളത്തില്‍ വിജയിച്ചിട്ട് കാലമേറെയായി. അത്തരം പ്രമേയങ്ങളില്‍ നിന്ന് പ്രമുഖ സംവിധായകരും എഴുത്തുകാരും വിട്ടുനില്‍ക്കുകയും ചെയ്യുന്നു. കറുത്ത പക്ഷികള്‍ക്ക് ഈ പ്രവണതയെ തിരുത്താനാവുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X