സുമലത തിരിച്ചെത്തുന്നു
മലയാളത്തില്‍ ഒരു കാലത്ത് തിരക്കേറിയ നായികാനടിയായിരുന്നു സുമലത. തൂവാനത്തുമ്പികള്‍, താഴ്വാരം, ഡല്‍ഹി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ സുമലത ഇപ്പോഴും മലയാള പ്രേക്ഷകരുടെ മനസിലുണ്ട്. അഭിനയം നിര്‍ത്തി കുടുംബജീവിതത്തില്‍ ഒതുങ്ങിയ സുമലത ഒരു നീണ്ട ഇടവേളക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നു.
പഴയകാല നായികമാരുടെ തിരിച്ചുവരവിനാണ് ഇപ്പോള്‍ മലയാളം സാക്ഷ്യം വഹിക്കുന്നത്. രേഖ, രേവതി, മേനക തുടങ്ങിയ നടിമാര്‍ സിനിമയില്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്കു പിന്നാലെ സുമലതയും തിരിച്ചെത്തുകയാണ്.
ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുമലതയുടെ ഭര്‍ത്താവ് നടന്‍ അംബരീഷ് ഈയിടെയായി കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റത്. ഭര്‍ത്താവ് ഔദ്യോഗികജീവിതത്തിന്റെ തിരക്കുകളുമായി ദില്ലിയിലേക്ക് കുടിയേറിയതോടെ സുമതലത തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുകയാണ്.
ജോഷി ചിത്രങ്ങളിലൂടെയായിരിക്കും സുമലത മലയാളത്തില്‍ തിരിച്ചെത്തുന്നത്. മലയാളത്തില്‍ സുമലത ഏറ്റവും കൂടുതല്‍ അഭിനയിയിച്ചിട്ടുള്ളത് ജോഷിയുടെ ചിത്രങ്ങളിലാണ്.


Click it and Unblock the Notifications