ചുടല -- സിദ്ദീഖിന്റെ അടുത്ത വില്ലന്‍ വേഷം

By Super

സത്യമേവ ജയതേയിലെ വില്ലന്‍ വേഷം വന്‍വിജയമായതോടെ സിദ്ദീഖിന് വില്ലന്‍ വേഷങ്ങളുടെ കൊയ്ത്താണ്. അടുത്തിടെ പുറത്തിറങ്ങിയ കവര്‍സ്റോറിക്കു പുറമെ സിദ്ദീഖിന്റെ വില്ലന്‍വേഷങ്ങള്‍ അണിയറകളിലും ഒരുങ്ങുകയാണ്.

കരീം സംവിധാനം ചെയ്യുന്ന അഗ്നി നക്ഷത്രത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന വില്ലനാണ് ചുടല. കോവിലകത്തെ അനിയന്‍ തമ്പുരാന്റെ മകളായ രുദ്രയെ വകവരുത്താന്‍ വേഷം മാറിവരുന്ന കഥാപാത്രമാണ് ചുടല.

ഈ വേഷത്തിനു വേണ്ടി സിദ്ദീഖ് മൊട്ടയടിച്ചിരിക്കുകയാണ്. പൈശാചിക ഭാവമുള്ള ഒരു കഥാപാത്രമാണ് ചുടല. സിദ്ദിഖിന്റെ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയമായേക്കാവുന്ന കഥാപാത്രം.

പരിചയസമ്പന്നനായ ഒരാള്‍ ഈ വേഷം ചെയ്യേണ്ടതുകൊണ്ടാണ് താന്‍ സിദ്ദിഖിനെ തന്നെ ഈ വേഷം ഏല്പിച്ചതെന്ന് കരീം പറയുന്നു.

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X