പ്രിയന്‍ ചിത്രത്തില്‍ ലാലിന്റെ നായിക റിച്ച
പ്രിയന്‍ ചിത്രത്തില്‍ ലാലിന്റെ നായിക റിച്ച
നവംബര്‍ 15, 2002
പ്രിയദര്‍ശന്‍ മലയാളത്തിന് ഒരു അന്യഭാഷാ നടിയെ കൂടി പരിചയപ്പെടുത്തുന്നു. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ തമിഴ് നടി റിച്ചയാണ് നായികയാവുന്നത്.
നായികമാരെ അന്യഭാഷയില്‍ നിന്ന് കൊണ്ടുവരുക എന്ന പതിവ് ഇത്തവണയും പ്രിയന്‍ തെറ്റിച്ചില്ല. പ്രിയന്റെ തൊട്ടുമുമ്പത്തെ ചിത്രമായ കാക്കക്കുയിലില്‍ മുംബൈ മോഡല്‍ ആര്‍സുവും ഹിന്ദി താരമായ പ്രീതിയുമായിരുന്നു നായികമാര്‍. ചന്ദ്രലേഖയിലൂടെ പൂജാ ബത്രയെ മലയാളത്തിലേക്ക് കൊണ്ടുവന്നു. തമിഴ് നടി സുകന്യയായിരുന്നു മറ്റൊരു നായിക. കാലാപാനിയില്‍ തബുവിനെയാണ് പ്രിയന്‍ നായികയാക്കിയത്.
താജ്മഹല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റിച്ച സിനിമയില്‍ അരങ്ങേറിയത്. അടുത്ത വിഷുവിന് റിലീസ് ചെയ്യാനായി ഒരുക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങിയ പ്രമുഖ താരങ്ങളും പ്രിയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ പ്രിയന്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രിയന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം മോഹന്‍ലാലിന്റെ ഇമേജ് മെച്ചപ്പെടുത്താനുള്ള ശ്രമം കൂടിയാണ്.


Click it and Unblock the Notifications