ജയരാജ് ചിത്രത്തിന് റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥ

By Staff

ജയരാജ് ചിത്രത്തിന് റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥ
നവംബര്‍ 15, 2002

ഏതാനും മധ്യവര്‍ത്തി ചിത്രങ്ങള്‍ക്ക് ശേഷം ജയരാജ് വീണ്ടും കച്ചവട സിനിമയിലേക്ക് തിരിച്ചുവരുന്നു. ശാന്തം, ബീഭത്സ, കണ്ണകി എന്നീ മധ്യവര്‍ത്തി ചിത്രങ്ങള്‍ക്ക് ശേഷം പൂര്‍ണമായും കച്ചവട സ്വഭാവമുള്ള ചിത്രമാണ് ജയരാജ് അടുത്തതായി ഒരുക്കുന്നത്.

തിളക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. തമാശ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള റാഫി മെക്കാര്‍ട്ടിനുമായി തീര്‍ത്തും വ്യത്യസ്ത ധാരയിലുള്ള ജയരാജ് ഒന്നിക്കുന്നത് കൗതുകത്തോടെയാണ് സിനിമാ രംഗം കാണുന്നത്. ഈയിടെയായി ഗൗരവമുള്ള പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജയരാജ് തന്റെ പഴയ കാലത്തേക്ക് തിരിച്ചുപോവുകയാണന്നാണ് സൂചന. ആകാശക്കോട്ടയിലെ സുല്‍ത്താന്‍ പോലെ തമാശ ചിത്രം ഒരുക്കിയ ഒരു ഭൂതകാലവും ജയരാജിനുണ്ട്.

ദിലീപാണ് തിളക്കത്തിലെ നായകന്‍. കാവ്യാ മാധവന്‍ നായിക. മീശ മാധവനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് തിളക്കത്തില്‍.

തിലകന്‍, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സി. ഐ. പോള്‍, സലിംകുമാര്‍, കെ. പി. എ. സി. ലളിത തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

വലിയ വിജയം കൊയ്യാത്ത മദ്ധ്യനിര സിനിമകള്‍ ചെയ്യുന്ന ജയരാജിന് പുതിയ ചിത്രങ്ങള്‍ ചെയ്യാന്‍ നിര്‍മാതാക്കളെ കിട്ടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും കച്ചവടസിനിമയുടെ സ്വഭാവമുള്ള ഒരു ചിത്രം ജയരാജ് ഒരുക്കുന്നത്. ഷൊര്‍ണൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X