നവ്യക്ക് സല്‍മാന്റെ നായികയാവാന്‍ ക്ഷണം
നവ്യക്ക് സല്‍മാന്റെ നായികയാവാന്‍ ക്ഷണം
നവംബര്‍ 15, 2004
സല്‍മാന്‍ഖാന്റെ നായികയാവാന്‍ നവ്യാ നായര്‍ക്ക് ക്ഷണം. ബോളിവുഡിലെ മുന്‍നിര നടിമാര്‍ സല്‍മാന്റെ നായികയാവാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് മലയാളത്തില്‍ നിന്നൊരു നടിക്ക് ഇങ്ങനെയൊരു അവസരം കൈവന്നിരിക്കുന്നത്.
തന്റെ പുതിയ ചിത്രത്തില്‍ നായികയാവാന്‍ ഒരു മലയാളിയെ തിരഞ്ഞുവരുമ്പോഴാണ് സല്‍മാന്‍ നവ്യയെ കണ്ടുമുട്ടുന്നത്. കോഴിക്കോട് ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഇരുവരും കണ്ടത്.
നവ്യയുടെ ശാലീനതയും നിഷ്കളങ്കതയും ബോധിച്ച സല്‍മാന്‍ അവരുടെ സിനിമകളുടെ സിഡികളെടുത്ത് കാണുകയും ചെയ്തു. നന്ദനം, ഇഷ്ടം തുടങ്ങിയ ചിത്രങ്ങളിലെ നവ്യയുടെ അഭിനയം ഇഷ്ടപ്പെട്ട സല്‍മാന്‍ തന്റെ അടുത്ത ചിത്രത്തിലെ നായികയാവാന്‍ നവ്യയെ ക്ഷണിക്കുകയായിരുന്നു.
രേവതി സംവിധാനം ചെയ്ത ഫിര്‍ മിലേംഗെ എന്ന ചിത്രത്തില്‍ നായകനായ സല്‍മാന്‍ അവരില്‍ നിന്നും മലയാളചിത്രങ്ങളെ കുറിച്ച് അടുത്തറിഞ്ഞിരുന്നു. അങ്ങനെയാണ് സല്‍മാന് മലയാളത്തോട് താത്പര്യം ജനിക്കുന്നത്.


Click it and Unblock the Notifications