സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ്
സൂപ്പര്‍താരങ്ങള്‍ക്കെതിരെ ഇടയ്ക്കിടെ ആഞ്ഞടിക്കുന്നത് ഒരു ശീലമാക്കിയ സംവിധായകനാണ് വിനയന്‍. എങ്കിലും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബ്ലാക്ക് ക്യാറ്റില്‍ ഒരു സൂപ്പര്‍താരമാണ് നായകന്‍- സുരേഷ്ഗോപി.
രാക്ഷസരാജാവാണ് ഇതിനു മുമ്പ് വിനയന്‍ ചെയ്ത സൂപ്പര്‍താര ചിത്രം. മമ്മൂട്ടി നായകനായ ആ ചിത്രത്തിനു ശേഷം യുവതാരങ്ങളായിരുന്നു വിനയന്റെ ചിത്രങ്ങളില്‍ നായകരായത്. സൂപ്പര്‍താരങ്ങളെ വിമര്‍ശിക്കുക അദ്ദേഹം ഒരു പതിവാക്കുകയും ചെയ്തു. ബ്ലാക്ക് ക്യാറ്റില്‍ സുരേഷ് ഗോപിയെ നായകനാക്കുന്നതിലൂടെ പറഞ്ഞതെല്ലാം വിഴുങ്ങാനും അദ്ദേഹത്തിനു സാധിച്ചു.
സുരേഷ് ഗോപിക്ക് ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നുള്ള ഒരു വിടുതലായിരിക്കും ബ്ലാക്ക് ക്യാറ്റ്. ഒരു അപകടത്തെ തുടര്‍ന്ന് പഴയതെല്ലാം മറന്നുപോകുന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പതിവ് ആക്ഷന്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തം.
മീനയും കാര്‍ത്തികയുമാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിയുടെ കറുത്ത പക്ഷികളില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീന ബ്ലാക്ക് ക്യാറ്റിലൂടെ വീണ്ടും മലയാളത്തില്‍ നായികയാവുകയാണ്.
സായികുമാര്‍, സിദ്ദിഖ്, ജഗദീഷ്, രാജന്‍ പി.ദേവ്, തിലകന്‍, ആശിഷ് വിദ്യാര്‍ത്ഥി, മുകേഷ് ഋഷി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവംബര്‍ പത്തിന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം മുംബൈയിലും ഹൈദരാബാദിലുമായി പൂര്‍ത്തിയാക്കും.
പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തുമായ എസ്.എല്‍.പുരത്തിന്റെ മകന്‍ ജയസോമയാണ് ചിത്രത്തിന് സംഭാഷണങ്ങളെഴുതുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെയും രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് എം.ജയചന്ദ്രനും അല്‍ഫോണ്‍സും സംഗീതം നല്‍കുന്നു.


Click it and Unblock the Notifications