ജയസൂര്യ ചെന്നുപെട്ട കെണി
ഡിഗ്രിക്കാരനാണെങ്കിലും ജോസൂട്ടിക്ക് ജോലിയൊന്നും തരപ്പെട്ടിട്ടില്ല. അപ്പന്‍ ആത്മഹത്യ ചെയ്തതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ജോസൂട്ടിയുടെ തലയിലാണ്.
വിവാഹപ്രായമായ സഹോദരിമാരെ കെട്ടിച്ചയയ്ക്കണം. വീട്ടിലെ കാര്യങ്ങള്‍ നോക്കണം. ജോസൂട്ടി ആകെ വേവലാതിയിലാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്താണൊരു വഴി? വിവാഹം എന്ന പേരില്‍ ഒരു കച്ചവടം നടത്തുക- ജോസൂട്ടിയുടെ മുന്നില്‍ തെളിഞ്ഞ മാര്‍ഗമതാണ്.
ഒരു കല്യാണം കഴിച്ചാല്‍ ആ വകയില്‍ കിട്ടുന്ന സ്ത്രീധനം കൊണ്ട് തത്കാലത്തെ കാര്യങ്ങളെല്ലാം നിറവേറ്റാമെന്ന് ജോസൂട്ടി കരുതി. അങ്ങനെ വിവാഹം കഴിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ജോസൂട്ടി ചെന്നുപ്പെട്ടത് ഒരു കെണിയിലായിരുന്നു.
സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായി സ്വതന്ത്രസംവിധായകനാവുന്ന സതീഷിന്റെ കല്യാണച്ചമയത്തില്‍ ജോസൂട്ടിയാവുന്നത് ജയസൂര്യയാണ്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്.
ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ലാലു അലക്സ്, ഹരിശ്രീ അശോകന്‍, ബിന്ദു പണിക്കര്‍, സുകുമാരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഇസബെല്ലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. തോമസ് കുര്യനും സിസിലി ബിജു കൈപ്പോറേലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications