ലക്ഷ്മി ലാലിന് നായിക

By Staff

ലക്ഷ്മി ലാലിന് നായിക
നവമ്പര്‍ 16, 2003

സോനുശിശുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി മോഹന്‍ലാലിന്റെ നായികയാവുന്നു. വാമനപുരം ബസ് റൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രീകരണം മാറ്റിവച്ച രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന നരന്‍ എന്ന ചിത്രത്തിലും ലക്ഷ്മി ഗോപാലസ്വാമിയാണ് മോഹന്‍ലാലിന്റെ നായിക. നരന്റെ ചിത്രീകരണം മാറ്റിവച്ചതിനെ തുടര്‍ന്നാണ് വാമനപുരം ബസ് റൂട്ടിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.

ലിവര്‍ ജോണി എന്ന ബസ് ക്ലീനറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പഴയകാല വേഷങ്ങളിലേക്ക് തിരിച്ചുപോവാനുള്ള മോഹന്‍ലാലിന്റെ ശ്രമത്തിന്റെ തുടര്‍ച്ചയാണ് വാമനപുരം ബസ് റൂട്ട് എന്ന ചിത്രവും.

ജഗതി ശ്രീകുമാര്‍, ജഗദീഷ്, ജനാര്‍ദനന്‍, അഗസ്റിന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗത തിരക്കഥാകൃത്തായ സുധീഷ് ജോണാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ബാലേട്ടനിലും ഹരിഹരന്‍പിള്ള ഹാപ്പിയാണിലും നവാഗത തിരക്കഥാകൃത്തുക്കളാണ് രചന നിര്‍വഹിച്ചിരുന്നത്.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സംവിധായകനായ സോനു ശിശുപാലാണ്. കാലചക്രം എന്ന ചിത്രത്തിന് ശേഷം സോനു ശിശുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രിയദര്‍ശന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സോനുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന്റെ സംവിധായകനായ വിശ്വനാഥും പ്രിയദര്‍ശന്റെ സഹായിയായിരുന്നു.

ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. ആദിത്യാ വിഷന്റെ ബാനറില്‍ ആനന്ദാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X