twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭ്രാന്തിയുടെ വേഷത്തില്‍ ശോഭന

    By Staff
    |

    ഭ്രാന്തിയുടെ വേഷത്തില്‍ ശോഭന
    നവംബര്‍ 16, 2004

    മലയാളത്തിലേക്കുള്ള ശോഭനയുടെ മൂന്നാം വരവ് ഗംഭീരമാവുകയാണ്. മാമ്പഴക്കാലത്തിലെ മോഹന്‍ലാലിന്റെ നായികയായി ഇന്ദിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശോഭന ആ കഥാപാത്രത്തെ ഭംഗിയായാണ് അവതരിപ്പിച്ചത്. മാമ്പഴക്കാലം ഹിറ്റായതോടെ ശോഭനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ശ്രദ്ധേയമായി. മാമ്പഴക്കാലത്തിലെ ഇന്ദിരക്ക് ശേഷം ജയരാജിന്റെ ചിത്രത്തില്‍ ശക്തമായ ഒരു വേഷമാണ് ശോഭന അവതരിപ്പിക്കുന്നത്.

    ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കുന്ന മകള്‍ക്ക് എന്ന ചിത്രത്തില്‍ ഒരു ഭ്രാന്തിയുടെ വേഷത്തിലാണ് ശോഭന അഭിനയിക്കുന്നത്. ശോഭനയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേത്. മണിച്ചിത്രത്താഴിലേതു പോലെ അഭിനയത്തിന്റെ അസാധാരണ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം നല്‍കുന്ന ഒരു കഥാപാത്രം. ചില നേരങ്ങളില്‍ മാനസിക വിഭ്രാന്തിയുടെ ലോകത്തേക്ക് വഴുതിവീഴുന്ന ഒരു കഥാപാത്രത്തെയാണ് മണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ചതെങ്കില്‍ ഈ ചിത്രത്തില്‍ ഒരു തെരുവുഭ്രാന്തിയുടെ വേഷമാണ് അവര്‍ക്ക്.

    തിരുവനന്തപുരം മാനസികരോഗ ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ള ഒരു യഥാര്‍ഥ സംഭവമാണ് ജയരാജിന് ഈ ചിത്രമൊരുക്കാന്‍ പ്രചോദനമായത്. ഒരു ദിവസം ഒരു തെരുവുഭ്രാന്തിയെ ചോരക്കുഞ്ഞുമായി പൊലീസുകാര്‍ ആശുപത്രിയിലെത്തിച്ചു. കില്ലേരി എന്ന് പേരുള്ള ആ ഭ്രാന്തിയെ ആശുപത്രിയില്‍ താമസിപ്പിച്ചു. കുഞ്ഞ് നഴ്സുമാരുടെ പരിചരണത്തില്‍ ആശുപത്രിയില്‍ വളര്‍ന്നു. മാനസി എന്ന് കുഞ്ഞിന് പേരിട്ടു. അവള്‍ക്ക് അഞ്ച് വയസായപ്പോള്‍ ഒരു ശിശുഭവനത്തിലേക്ക് മാറ്റി. ഇപ്പോള്‍ ആ കുട്ടി വിദ്യ എന്ന പേരുമായി വേറൊരു നാട്ടിലാണ് കഴിയുന്നത്. കില്ലേരി ഇപ്പോഴും ജീവിച്ചിരിക്കുന്നു.

    കില്ലേരി എന്ന സ്ത്രീയുടെ മാതൃകയില്‍ സൃഷ്ടിച്ച കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. മകളായി അഭിനയിക്കുന്നത് ബേബി റഹ്യാനയാണ്. മാനസികരോഗാശുപത്രിയിലെ ഡോക്ടറായി സുരേഷ് ഗോപി വേഷമിടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ പൂര്‍ത്തിയാക്കി.

    രാജന്‍ പൊതുവാളിന്റെ ഫീച്ചറിനെ ആസ്പദമാക്കി മാടമ്പ് കുഞ്ഞിക്കുട്ടനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. വാവച്ചന്‍, ഉണ്ണിശിവപാല്‍, സക്കറിയ, റെജിനായര്‍, വിനായകന്‍, ഭാസി മാങ്കുഴി, ശാലുമേനോന്‍, പൂര്‍ണിമ, മങ്കാ മഹേഷ്, വത്സലാ മേനോന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X