നിലാവിലൂടെ ഭാനുപ്രിയ വീണ്ടുമെത്തുന്നു

By Staff

നിലാവിലൂടെ ഭാനുപ്രിയ വീണ്ടുമെത്തുന്നു
നവംബര്‍ 16, 2005

മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള തമിഴ് നടി ഭാനുപ്രിയ ഒരു ഇടവേളക്കു ശേഷമാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്. ആ ചിത്രത്തില്‍ കുടുംബിനിയായി അഭിനയിച്ച ഭാനുപ്രിയ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന നിലാവ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു.

രാജശില്പി, അഴകിയ രാവണന്‍, ഋശ്യശൃംഗന്‍, കുലം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായ ഭാനുപ്രിയ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സി.വി.രാമന്‍പിള്ളയുടെ പ്രശസ്ത നോവലായ മാര്‍ത്താണ്ഡവര്‍മയെ ആസ്പദിച്ച് ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ കുലം എന്ന ചിത്രത്തില്‍ നോവലിലെ ഏറ്റവും ശക്തമായ കഥാപാത്രമായ സുഭദ്രക്ക് ജീവന്‍ പകര്‍ന്നത് ഭാനുപ്രിയയാണ്. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി ഭാനുപ്രിയയെ ലെനിന്‍ രാജേന്ദ്രന്‍ മലയാളത്തിലെത്തിക്കുകയാണ്.

മീരാജാസ്മിന്‍ നായികയാവുന്ന നിലാവ് എന്ന ചിത്രത്തില്‍ ഭാനുപ്രിയ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിജുമേനോന്‍, സുനില്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, കുളപ്പുള്ളി ലീല എന്നീ പ്രമുഖതാരങ്ങള്‍ക്കൊപ്പം പുതുമുഖം നരേന്ദ്രനും ചിത്രത്തില്‍ വേഷമിടുന്നു.

ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ലെനിന്‍ രാജേന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം മധു നീലകണ്ഠന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X