ഛായാസിംഗ് വീണ്ടും മലയാളത്തില്‍
മലയാളത്തില്‍ ഒരു വട്ടം കൂടി ഛായാസിംഗ് ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നു. തമിഴില്‍ നല്ല തുടക്കമായിരുന്നെങ്കിലും അവിടെ കാര്യമായ അവസരങ്ങള്‍ ഛായാസിംഗിന് ഇപ്പോള്‍ ലഭിക്കുന്നില്ല.
വി.കെ.പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും ആണ് ഛായാസിംഗിന്റെ ആദ്യത്തെ മലയാളചിത്രം. മലയാളത്തിനായി പേരു മാറ്റി മിന്നു എന്ന പേര് സ്വീകരിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച ചിത്രം വന്‍പരാജയമായിരുന്നു. പിന്നീട് വി.കെ.പ്രകാശിന്റെ ദി പൊലീസ് എന്ന ചിത്രത്തിലും വേഷമിട്ടു. ആ ചിത്രവും വിജയിച്ചില്ല.
ഇപ്പോള്‍ മൂന്നാം വട്ടം ഛായാസിംഗ് മലയാളത്തില്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്നു. നവാഗതനായ സുദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന അതുല്യന്‍ എന്ന ചിത്രത്തിലാണ് ഛായാസിംഗ് നായികയാവുന്നത്.
മുന്നയാണ് ചിത്രത്തിലെ നായകന്‍. സായികുമാര്‍, റിയാസ്ഖാന്‍, സലിംകുമാര്‍, ദേവന്‍, മധുപാല്‍, നിയാസ്, അനൂപ് ചന്ദ്രന്‍, നിത്യാദാസ്, ദേവീചന്ദന, ചാലക്കുടി അംബിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരക്കഥയും സംഭാഷണങ്ങളും ഗാനങ്ങളും എഴുതിയിരിക്കുന്നത് ബീയാര്‍ പ്രസാദ്. ഛായാഗ്രഹണം ഉണ്ണിക്കൃഷ്ണന്‍.


Click it and Unblock the Notifications