നരേന്‍ വീണ്ടും മീരയ്ക്കൊപ്പം
ഫോര്‍ ദി പീപ്പിളിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടതെങ്കിലും അച്ചുവിന്റെ അമ്മയിലെ കഥാപാത്രമാണ് സുനിലിനെ ശ്രദ്ധേയനാക്കിയത്. ആ ചിത്രത്തില്‍ മീരാ ജാസ്മിനൊപ്പം നായകനായി അഭിനയിച്ച സുനില്‍ താന്‍ കഴിവുള്ള നടനാണെന്ന് തെളിയിച്ചു.
പിന്നീട് സുനില്‍ തമിഴിലെത്തി. അതോടെ സുനില്‍ എന്ന പേര് മാറ്റി നരേനായി. തമിഴിലെ ആദ്യചിത്രം തന്നെ ഹിറ്റായി. പേരുമാറ്റത്തിനു ശേഷം മലയാളത്തിലെത്തുന്നത് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ്. ക്ലാസ്മേറ്റ്സ് അസാധാരണ വിജയം കൊയ്യുകയും ചെയ്തു.
മലയാളത്തിലെ അടുത്ത ചിത്രത്തില്‍ നരേന്‍ വീണ്ടും മീരാ ജാസ്മിനൊപ്പം ജോഡി ചേരും. മീരയ്ക്കൊപ്പം നരേന്റെ രണ്ടാമത്തെ ചിത്രം. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഒരേ കടല്‍ എന്ന ചിത്രത്തില്‍ ഇരുവരും രണ്ട് പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് നായകന്‍.
മമ്മൂട്ടിയ്ക്കൊപ്പം മീര ആദ്യമായാണ് അഭിനയിക്കുന്നത്. നരേനും ആദ്യമായി തന്നെ. ഇരുവരും തമിഴിലെ തിരക്കുകളില്‍ നിന്നാണ് ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കാനായി മലയാളത്തിലെത്തുന്നത്.


Click it and Unblock the Notifications