മോഹന്‍ലാലിന് സോമന്‍ പുരസ്കാരം
മോഹന്‍ലാലിന് സോമന്‍ പുരസ്കാരം
നവംബര്‍ 17, 2000
കോട്ടയം: ഈ വര്‍ഷത്തെ എം.ജി. സോമന്‍ പുരസ്കാരം മോഹന്‍ലാലിന്. ജൂറി ചെയര്‍മാന്‍ ചെറിയാന്‍ കല്‍പകവാടി നവംബര്‍ 17വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഡിസംബര്‍ 16ന് തിരുവല്ലയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ മോഹന്‍ലാലിന് പുരസ്കാരം സമ്മാനിക്കും. തിരുവല്ല പബ്ലിക് സ്റേഡിയത്തിലാണ് അവാര്‍ഡ് നൈറ്റ് നടക്കുക. എം.ജി. സോമന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സലീം കാമ്പിശ്ശേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
1998ല്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത എം.ജി സോമന്‍ ഫൗണ്ടഷേന്‍ ഏര്‍പ്പെടുത്തിയ ആദ്യ സോമന്‍ പുരസ്കാരം സിനിമാ സംവിധായകന്‍ പി.എന്‍. മേനോനായിരുന്നു.
ഡിസംബര്‍ 16ന് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഗാനമേള ഉണ്ടാകും. അവാര്‍ഡ നൈറ്റില്‍ നിന്ന് ലഭിക്കുന്ന ലാഭം തിരുവല്ലയില്‍ സോമന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.


Click it and Unblock the Notifications