ഗോപി: ശ്രീനിവാസന്റെ വ്യത്യസ്ത കഥാപാത്രം
ഗോപി: ശ്രീനിവാസന്റെ വ്യത്യസ്ത കഥാപാത്രം
നവംബര്‍ 17, 2002
വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങളെ ചുറ്റുമുള്ള ലോകത്തു നിന്ന് കണ്ടെത്താന്‍ ഒരു പ്രത്യേക മിടുക്കുണ്ട് ശ്രീനിവാസന്. മനുഷ്യ സ്വഭാവത്തിന്റെ പല മുഖങ്ങള്‍ അത്തരം കഥാപാത്രങ്ങളിലൂടെ ശ്രീനിവാസന്‍ അനാവരണം ചെയ്യുന്നു. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നതോടെ അത്തരം കഥാപാത്രങ്ങളെ സവിശേഷ സ്വഭാവമുള്ളതാക്കാനും ശ്രീനിവാസന് കഴിയുന്നു.
ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ഇത്തരം ഒരു വിചിത്ര സ്വഭാവമുള്ള കഥാപാത്രമുണ്ട്. ഗോപി എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്‍ തന്നെ.
ലനല്ല കുടുംബത്തില്‍ നിന്ന് വരുന്ന ആളാണെങ്കിലും ഗോപിയ്ക്ക് മോഷണം ഒരു ശീലമാണ്. തന്റെ ജീവിതത്തില്‍ മോഷണം ഒരു കലയായി മാറ്റിയിരിക്കുന്നു ഗോപി. ബന്ധുക്കള്‍ താമസിക്കുന്ന ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഗോപിയുടെ പതിവാണ്.
ചെന്നൈയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന രാമാനുജത്തെ ഗോപി കാണാന്‍ പോയത് അത്തരമൊരു പതിവിന്റെ ഭാഗമായാണ്. രാമാനുജം ഗോപിയുടെ കസിന്‍ സഹോദരനാണ്.
എന്നാല്‍ രാമാനുജന്‍ ഗോപിയെ തന്റെ ഫ്ലാറ്റില്‍ താമസിക്കാന്‍ അനുവദിച്ചില്ല. അതിന് കാരണമുണ്ടായിരുന്നു. രാമാനുജന്‍ താമസിക്കുന്നത് സോഫ്റ്റ്വേര്‍ എഞ്ചിനീയറായ ജ്യോതികയോടൊപ്പമാണ്. ഗോപി അക്കാര്യം അറിയുന്നതോ അവളെ കാണുന്നതോ രാമാനുജന് ഇഷ്ടമുണ്ടായിരുന്നില്ല.
ഒരു ലോഡ്ജില്‍ ഗോപിയ്ക്ക് രാമാനുജന്‍ മുറി ശരിയാക്കി. അവിടെ വെച്ച് റൂം ബോയിയെ തല്ലിയ ഗോപിയെ ലോഡ്ജില്‍ നിന്ന് പുറത്താക്കി. ഗോപി തിരിച്ച് രാമാനുജന്റെ ഫ്ലാറ്റിലേക്ക് പോയി. അവിടെ വെച്ച് ഒരു പെണ്‍കുട്ടിയുടെ നിഴല്‍ തെളിഞ്ഞ് മായുന്നത് ഗോപി കണ്ടു. രാമാനുജന്റെ ചെന്നൈ ജീവിതത്തില്‍ ഗോപിയുടെ വരവ് ഒരു സംഭവമാകുന്നത് അതോടെയാണ്.
നഗര ജീവിതത്തിലെ ബന്ധങ്ങളുടെ പുതിയ മുഖമാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. നിലവിലുള്ള സങ്കല്പങ്ങളെ തകര്‍ക്കുന്ന പുതിയ സ്ത്രീപുരുഷ ബന്ധമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ജയറാമും സൗന്ദര്യയും നായികമാരാവുന്ന ചിത്രത്തില്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്നസെന്റ് എന്നീ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications