ഷക്കീലയെ തേടി പൊലീസ്

By Staff

ഷക്കീലയെ തേടി പൊലീസ്
നവമ്പര്‍ 17, 2003

ചെന്നൈ: ചലച്ചിത്ര നടിയായ ഷക്കീലയെ തേടി നടക്കുകയാണ് ചെന്നൈ പൊലീസ്. എപ്പോള്‍ വേണമെങ്കിലും ഷക്കീലയെ അറസ്റ് ചെയ്യാമെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്.

രണ്ട് ദിവസം മുമ്പ് ഒരു നീലച്ചിത്രത്തില്‍ ഷക്കീല അഭിനയിച്ചെന്നാണ് പൊലീസ് പറയുന്നത്. അതാണ് അറസ്റ് ഉത്തരവിനുള്ള കാരണം. എന്നാല്‍ ചെന്നൈ മുഴുവന്‍ അരിച്ചിട്ടും പൊലീസിന് ഷക്കീലയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഷക്കീല ഹൈദരാബാദിലാണെന്നാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിയ്ക്കുന്നത്. ചെന്നൈയില്‍ വന്നാല്‍ ഉടന്‍ അറസ്റ് ചെയ്യാനാണ് ചെന്നൈ പൊലീസ് ഉദ്ദേശിയ്ക്കുന്നത്. ഹൈദരാബാദില്‍ വച്ച് തന്നെ അറസ്റ് ചെയ്യാനായി അവിടത്തെ പൊലീസുമായി ചെന്നൈ പൊലീസ് ബന്ധപ്പെടുന്നുണ്ട്.

എന്നാല്‍ ഷക്കീല പറയുന്നത് താന്‍ നീല ചിത്രത്തില്‍ അഭിനയിച്ചിട്ടില്ലെന്നാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഷക്കീലയ്ക്ക് പഴയതുപോലെ ചിത്രങ്ങള്‍ കിട്ടുന്നില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും പഴയതുപോലെ ഷക്കീല ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്നില്ല. മാത്രമല്ല ഷക്കിലയെപോലെ അഭിനയിയ്ക്കാന്‍ തയ്യാറുള്ള പുത്തന്‍ ഷക്കീലമാര്‍ രംഗത്ത് എത്തിയതും അസ്സല്‍ ഷക്കീലയ്ക്ക് അടിയായി. മാത്രമല്ല പുതു നടി മാരെ അപേക്ഷിച്ച് ഷക്കീലയ്ക്ക് നല്‍കേണ്ട നിരക്ക് വളരെ കൂടുതലാണ് താനും. അശ്ലീല ചുവയുള്ള ചിത്രങ്ങളില്‍ അഭിനയിയ്ക്കരുതെന്ന് ആന്ധ്രാ പ്രദേശിലെ ഒരു മുസ്ലിം സംഘടന ഷക്കിലയ്ക്ക് താക്കീത് നല്‍കിയതും വിനയായി.

ഇങ്ങനെ വിവിധ കാരണങ്ങളാല്‍ എന്തായാലും അവസരങ്ങള്‍ നഷ്ടപ്പെട്ടത് കാരണം ഷക്കീല ഇപ്പോള്‍ സമ്പൂര്‍ണ്ണമായി അധോലോകത്ത് നിര്‍മ്മിയ്ക്കുന്ന നീലച്ചിത്രങ്ങളില്‍ അഭിനയിയ്ക്കുന്നുണ്ടെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനുളളില്‍ ഇത് മൂന്നാം തവണയാണ് ഷക്കീലയെ അറസ്റ് ചെയ്യാനായി ചെന്നൈ പൊലീസ് ശ്രമം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X