വൈറ്റ് കോളര്‍ ശിവസുബ്രഹ്മണ്യം
വൈറ്റ് കോളര്‍ ശിവസുബ്രഹ്മണ്യം
നവമ്പര്‍ 17, 2003
സൂപ്പര്‍ഹിറ്റായ ദിലീപ് ചിത്രം കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വൈറ്റ് കോളര്‍ ശിവസുബ്രഹ്മണ്യം എന്ന് പേരിട്ടു.
നന്ദനത്തിലെ ശ്രീകൃഷ്ണവേഷത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തമിഴ് നടന്‍ അരവിന്ദാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ജയപ്രകാശിന്റെ കൂട്ട് എന്ന ചിത്രത്തിലും അരവിന്ദ് നായകനാവുന്നുണ്ട്.
മന്യയാണ് നായിക. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, സാജു കൊടിയന്‍, കലാശാല ബാബു, ചാലി പാലാ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വി. ആര്‍. ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എബി സംഗീതം പകരുന്നു. നവാഗത സംഗീത സംവിധായകനാണ് എബി. ഛായാഗ്രഹണം ജിനു ജേക്കബ്.


Click it and Unblock the Notifications