വീണ്ടും വരുന്നു വിജയനും ദാസനും

By Staff

വീണ്ടും വരുന്നു വിജയനും ദാസനും
നവംബര്‍ 17, 2004

പ്രേക്ഷകരുടെ മനസില്‍ നിന്ന് ഇന്നും മായാത്ത കഥാപാത്രങ്ങളാണ് ദാസനും വിജയനും. തൊഴിലില്ലായ്മയും കഷ്ടപ്പാടും അനുഭവിക്കുന്ന സാധാരണ യുവാക്കളുടെ നേര്‍പകര്‍പ്പുകളായ നിരുപദ്രവികളായ രണ്ട് യുവാക്കളായി മോഹന്‍ലാലും ശ്രീനിവാസനും പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ ജോഡി പ്രേക്ഷകരില്‍ ചിരിയുടെ അലമാലകളാണ് തീര്‍ത്തത്. വര്‍ഷങ്ങള്‍ക്കു ശേഷം ദാസനും വിജയനുമിതാ വീണ്ടുമെത്തുന്നു!

മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു അപൂര്‍വസംഭവം കുറിച്ചു കൊണ്ട് നാടോടിക്കാറ്റിന് നാലാം പതിപ്പ് ഒരുക്കാന്‍ പോവുകയാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിന്റെ ദാസനും ശ്രീനിവാസന്റെ വിജയനും സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ പുനര്‍ജനിക്കും.

മോഹന്‍ലാലും ശ്രീനിവാസനും മൂന്ന് ചിത്രങ്ങളിലാണ് ദാസനും വിജയനുമായി പ്രത്യക്ഷപ്പെട്ടത്- നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ. തൊഴില്‍രഹിതരായ രണ്ട് യുവാക്കള്‍ ഗള്‍ഫിലെത്താമെന്ന വ്യാമോഹവുമായി ഇറങ്ങിത്തിരിച്ച് ചെന്നൈയില്‍ എത്തിപ്പെടുന്നതും അവിടെ വച്ച് യാദൃശ്ചികമായി ഒരു കള്ളക്കടത്ത് സംഘത്തെ കീഴടക്കുന്നതും അങ്ങനെ തമിഴ്നാട് പൊലീസിലെ സിഐഡിമാരായി മാറുകയും ചെയ്യുന്ന കഥ പറയുന്ന നാടോടിക്കാറ്റ് സൂപ്പര്‍ഹിറ്റായിരുന്നു.

നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമായാണ് പട്ടണപ്രവേശം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്ന വിഡ്ഢികളായ സിഐഡിമാരാണ് ദാസനും വിജയനും. മണ്ടത്തരം നിറഞ്ഞ പ്രവൃത്തികളിലൂടെയാണെങ്കിലും കുറ്റവാളികളെ കണ്ടെത്തുന്ന സിഐഡിമാരെയാണ് അക്കരെയക്കരെയക്കരെയിലും കണ്ടത്. നാടോടിക്കാറ്റും പട്ടണപ്രവേശവും സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടാണെങ്കില്‍ അക്കരെയക്കരെയക്കരെ ഒരുക്കിയത് പ്രിയദര്‍ശനാണ്. മൂന്ന് ചിത്രങ്ങളുടെയും തിരക്കഥ രചിച്ചത് ശ്രീനിവാസന്‍ തന്നെ. ഇപ്പോള്‍ ദാസനും വിജയനും വീണ്ടും പ്രത്യക്ഷപ്പെടുന്ന നാലാം ഭാഗം ഒരുക്കാന്‍ അവസരം കൈവന്നിരിക്കുന്നത് സത്യന്‍ അന്തിക്കാടിനാണ്.

നാടോടിക്കാറ്റിന് പുറമെ ഇതിന് മുമ്പ് മലയാളത്തില്‍ മൂന്ന് പതിപ്പുകളുണ്ടായിട്ടുള്ളത് സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിനാണ്. സിബിഐ ഡയറിക്കുറിപ്പിന് നാലാം ഭാഗം ഒരുക്കാന്‍ കെ. മധു- എസ്. എന്‍. സ്വാമി- മമ്മൂട്ടിം ടീം പദ്ധതിയിടുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഒരു സിനിമക്ക് നാലാം പതിപ്പ് വരുന്നത് മലയാളത്തില്‍ ഇതാദ്യമാണ്. അത് ആദ്യമൊരുക്കുന്നത് കെ. മധുവാണോ സത്യന്‍ അന്തിക്കാടാണോ എന്നാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X