വിപ്ലവത്തിന്റെ നൊമ്പരം
വിപ്ലവത്തിന്റെ നൊമ്പരം
നവംബര്‍ 17, 2004
നക്സല്‍ പ്രവര്‍ത്തങ്ങളുടെയും വിപ്ലവ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരു പിടി ചിത്രങ്ങളുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി- നവാഗത സംവിധായകനായ സുനീഷ് ഒരുക്കുന്ന നൊമ്പരം.
നക്സല്‍പ്രവര്‍ത്തനായ മുരുകന്‍ കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് നൊമ്പരം. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായ മുരുകനില്‍ ചില മാനസിക പരിവര്‍ത്തനങ്ങളുണ്ടാവുന്നു. അതോടെ അയാള്‍ക്ക് മുന്നില്‍ ആത്മീയതയുടെ വാതായനങ്ങള്‍ തുറക്കുകയായിരുന്നു.
ജോയി ചെമ്മാച്ചലാണ് മുരുകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മന്യയാണ് ചിത്രത്തിലെ നായികയാവുന്നത്. ചാലി പാല, കണ്ണന്‍, വരുന്ന, സീമ ജി. നായര്‍, കൃഷ്ണ, സുഭാഷ്, സിജിലി, സാവിത്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സംവിധായകനായ സുനീഷ് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നീണ്ടൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്.
കെ. ഷിബുകുമാറിന്റെ ഗാനങ്ങള്‍ക്ക് അയ്മനം പ്രദീപാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം കെ. ജി. പ്രവീണ്‍. കൈരാതപുരം കാമ്പയിന്‍സിനു വേണ്ടി അനില്‍, അരുണ്‍, സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications