ബാബു ആന്റണി വീണ്ടും
ബാബു ആന്റണി വീണ്ടും
നവംബര്‍ 17, 2005
ബ്ലാക്ക് എന്ന ചിത്രത്തിനു ശേഷം ബാബു ആന്റണി വീണ്ടുമെത്തുന്നു. നവാഗതനായ പ്രസാദ് വാളച്ചേരി സംവിധാനം ചെയ്യുന്ന ഹൈവേ പൊലീസ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി വേഷമിടുന്നത്.
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത വജ്രം എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളക്കു ശേഷം ബാബു ആന്റണി മലയാളത്തില്‍ തിരിച്ചെത്തിയത്. വജ്രത്തിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു മമ്മൂട്ടി ചിത്രമായ ബ്ലാക്കിലും ബാബു ആന്റണി വേഷമിട്ടു. ഈ ചിത്രത്തിലെ ബാബു ആന്റണിയുടെ പൊലീസ് കമ്മിഷണര്‍ വേഷം ശ്രദ്ധേയമായിരുന്നു.
ബ്ലാക്കിനു ശേഷം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരത്തിനായി ബാബു ആന്റണിക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഹൈവേ പൊലീസില്‍ ബാബു ആന്റണിക്ക് ഒരു പ്രധാനവേഷമാണ്. റിയാസ്ഖാനാണ് ചിത്രത്തിലെ നായകന്‍.
ഇന്ദ്രജ നായികയാവുന്ന ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, രാജന്‍ പി.ദേവ്, ജനാര്‍ദനന്‍, ക്യാപ്റ്റന്‍ രാജു, ജോസ്പ്രകാശ്, പറവൂര്‍ ഭരതന്‍, ജഗന്നാഥവര്‍മ, റിസബാവ, സ്ഫടികം ജോര്‍ജ്, ബോബന്‍ ആലുംമൂടന്‍, ഭീമന്‍ രഘു, വി.ഡി.രാജപ്പന്‍, സുജ, പൂര്‍ണിമ എന്നിവരും അഭിനയിക്കുന്നു.


Click it and Unblock the Notifications