ഗോപിക വീണ്ടും മമ്മൂട്ടിയുടെ നായിക

By Staff

ഗോപിക കരിയറിലെ പടവുകള്‍ കയറുകയാണ്. നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടിക്കൊപ്പം ജിഷ്ണുവിന്റെ നായികയായി അഭിനയിച്ച ഗോപിക പോത്തന്‍വാവയില്‍ മമ്മൂട്ടിയുടെ നായികയായാണ് അഭിനയിച്ചത്. വാവ എന്ന പോത്തനെ പ്രണയിക്കുന്ന ഗ്ലാഡിസ് വക്കീലിന്റെ വേഷം ഗോപിക മികവുറ്റതാക്കി.

പോത്തന്‍വാവയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ഗോപികക്ക് അടുത്ത മമ്മൂട്ടി ചിത്രത്തിലും നായികാവേഷം ലഭിച്ചിരിക്കുകയാണ്. തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന മായാവിയിലാണ് ഗോപിക വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നത്.

മമ്മൂട്ടിയുടെ തുടര്‍ച്ചയായി രണ്ടു ചിത്രങ്ങളില്‍ നായികയാവാന്‍ അവസരം ലഭിക്കുക എന്ന ഭാഗ്യമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇത്തരമൊരു അവസരം അടുത്തിടെ ലഭിച്ചത് നയന്‍താരക്കു മാത്രമാണ്. മമ്മൂട്ടിയുടെ തസ്കരവീരനിലും രാപ്പകലിലും നയന്‍താര നായികയായിരുന്നു.

നയന്‍താരക്കു ശേഷം മമ്മൂട്ടിയുടെ നായികയാവാന്‍ ആദ്യമായി അവസരം ലഭിച്ച മലയാള നടി ഗോപികയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. അന്യഭാഷകളില്‍ നിന്നുള്ള നടിമാരെ കൂടുതലായും തന്റെ നായികമാരാക്കുന്ന മമ്മൂട്ടി നയന്‍താരക്കു ശേഷം ഗോപികക്കും തന്റെ നായികാപട്ടം അനുവദിച്ചു. അതും തുടര്‍ച്ചയായി രണ്ടു വട്ടം.

സായികുമാര്‍, മനോജ് കെ.ജയന്‍, സലിംകുമാര്‍, വിജയരാഘവന്‍, കെ.പി.എ.സി.ലളിത എന്നിവരാണ് മായാവിയിലെ മറ്റു പ്രമുഖ അഭിനേതാക്കള്‍.

റാഫി മെക്കാര്‍ട്ടിനാണ് മായാവിക്കു തിരക്കഥ രചിക്കുന്നത്. റാഫിയുടെ സഹോദരനായ ഷാഫിക്കു വേണ്ടി ഇതു രണ്ടാം വട്ടമാണ് ഇവര്‍ തിരക്കഥയെഴുതുന്നത്. ഷാഫിയുടെ ആദ്യചിത്രം വണ്‍മാന്‍ഷോയ്ക്കും തിരക്കഥയെഴുതിയത് റാഫി മെക്കാര്‍ട്ടിനാണ്.

വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അലക്സ്പോള്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X