ഭക്തിമാര്‍ഗത്തിലെത്തിയ ഉണ്ണിമേരി തീര്‍ത്ഥാടനയാത്രയ്ക്ക്

By Staff

ഭക്തിമാര്‍ഗത്തിലെത്തിയ ഉണ്ണിമേരി തീര്‍ത്ഥാടനയാത്രയ്ക്ക്
നവംബര്‍ 18, 2000

കൊച്ചി: വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന കാലഘട്ടത്തിനുശേഷം ഭക്തിയുടെ പാതയിലെത്തിയ മുന്‍കാല താരറാണി ഉണ്ണിമേരി വിശുദ്ധനാടുകളിലേക്ക് തീര്‍ത്ഥാടക സംഘത്തെ നയിക്കുന്നു. ഡിസംബറിലാണ് തീര്‍ത്ഥാടനയാത്ര. ഇസ്രായേലിലെയും പാലസ്തീനിലെയും ചരിത്രപ്രധാനമായ കേന്ദ്രങ്ങളിലേക്കാണ് തീര്‍ാത്ഥാടന സംഘം നീങ്ങുക. നൂറു പേരടങ്ങുന്നതാണ് തീര്‍ത്ഥാടന സംഘം.

വിശുദ്ധനാടുകളിലേക്കുള്ള യാത്രയില്‍ ഭര്‍ത്താവും സഹോദരനും ഉണ്ണിമേരിക്കൊപ്പമുണ്ടാകും. ഭക്തിയുടെ പാതയില്‍ നിന്ന് ജനങ്ങള്‍ വ്യതിചലിക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശം വളര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീര്‍ത്ഥാടനമെന്ന് നവംബര്‍ 18 ശനിയാഴ്ച ഉണ്ണിമേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിശുദ്ധനാടുകളിലെ എല്ലാ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കുമെന്ന് ഉണ്ണിമേരി പറഞ്ഞു. 50,000 രൂപയാണ് തീര്‍ത്ഥാടനത്തിന്റെ ചെലവ്. ഇത് തീര്‍ത്ഥാടകര്‍ സ്വയം തന്നെ വഹിക്കണം. ആദ്യയാത്രയുടെ വിജയമനുസരിച്ച് തുടര്‍ന്നും ഇത്തരം തീര്‍ത്ഥാടന യാത്രകള്‍ സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

പ്രാര്‍ത്ഥനയുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും പാതയിലാണ് കുറെക്കാലമായി ഉണ്ണിമേരി. കൂടാതെ ബൈബിള്‍ ഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഉണ്ണിമേരി നൃത്താവിഷ്കാരവും നല്‍കുന്നു.

പോട്ടയിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ എത്തിയതിനെ തുടര്‍ന്നാണ് താരപദവിയില്‍ നിന്ന് ഭക്തിമാര്‍ഗത്തിലേക്ക് ഉണ്ണിമേരി തിരിയുന്നത്. സിനിമയിലെ തിരക്കുകളില്‍ ജീവിച്ചിരുന്ന കാലത്ത് തനിക്ക് കിട്ടാതിരുന്ന മനശ്ശാന്തി ഇപ്പോള്‍ ലഭിക്കുന്നുവെന്ന് ഉണ്ണിമേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X