ഭാവനയായി ഭാവന
ഭാവനയായി ഭാവന
നവംബര്‍ 18, 2004
താരങ്ങള്‍ അവരായി തന്നെ വേഷമിടുന്നത് പലപ്പോഴും സിനിമകളില്‍ കാണാറുണ്ട്. നമ്പര്‍ ട്വന്റി മദ്രാസ് മെയ്ലില്‍ മമ്മൂട്ടി മമ്മൂട്ടിയായും മനുഅങ്കിളില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ പല താരങ്ങളും ചില സീനുകളില്‍ മാത്രമായി താരങ്ങളായി തന്നെ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഭാവനയും ഭാവനയായി വേഷമിടുന്നു.
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഉദയനാണ് താരം എന്ന ചിത്രത്തിലാണ് ഭാവന താരം തന്നെയായി പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ സഹസംവിധായകനായും ശ്രീനിവാസന്‍ സൂപ്പര്‍താരമായുമൊക്കെയാണ് അഭിനയിക്കുന്നത്. സിനിമയുടെ പശ്ചാത്തലം കാണിക്കാന്‍ ചില താരങ്ങള്‍ അവരായി തന്നെ പ്രത്യക്ഷപ്പെടുന്നു. അക്കൂട്ടത്തിലാണ് ഭാവന ഭാവനയായി തന്നെ വേഷമിടുന്നത്.
ഭാവന ഇതിന് മുമ്പും ഏതാനും സീനുകളില്‍ മാത്രമായി ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിലീപ് നായകനായ തിളക്കം, റണ്‍വേ എന്നീ ചിത്രങ്ങളില്‍ ഭാവനക്ക് അതിഥിവേഷമായിരുന്നു.


Click it and Unblock the Notifications