സുരേഷ് ഗോപിയുടെ കലക്ടര്‍
ഐപിഎസ് വേഷങ്ങളില്‍ നിന്ന് സുരേഷ് ഗോപിക്ക് മോചനം. ഇനി ഐഎഎസ് ഓഫീസറുടെ വേഷത്തിലാവാം പരീക്ഷണം. അനില്‍ സി.മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലക്ടറായാണ് സുരേഷ് ഗോപി വേഷമിടുന്നത്.
ചിത്രത്തിന്റെ പേര് കലക്ടര്‍ എന്നു തന്നെ. അവിനാശ് വര്‍മ എന്ന ഐഎസുകാരാനായാണ് സുരേഷ് ഗോപിയുടെ വേഷം. ഒരു പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെത്തുന്ന അവിനാശ് വര്‍മ സാധാരണക്കാര്‍ക്കു വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് കലക്ടര്‍.
രാഷ്ട്രത്തിനു ശേഷം അനില്‍ സി.മേനോന്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. കലക്ടര്‍ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് രാജേഷ് ജയരാമനാണ്.
ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടാവും. നായികമാരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. എറണാകുളവും രാമേശ്വരവുമാണ് ലൊക്കേഷനുകള്‍. 2007ലെ സുരേഷ് ഗോപിയുടെ ആദ്യത്തെ ചിത്രമായിരിക്കും കലക്ടര്‍.


Click it and Unblock the Notifications