താഹയുടെ ചിത്രത്തില്‍ ദിലീപും ഐശ്വര്യയും
താഹ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തില്‍ ദിലീപും ഐശ്വര്യയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കലാസംഘത്തിന്റെ ബാനറില്‍ ഹംസ കോട്ടയമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു. തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് വി.ആര്‍. ഗോപാലകൃഷ്ണന്‍.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. സാലു ജോര്‍ജ്ജ് ഛായാഗ്രഹണവും ഇ.എം. മാധവന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ഡിസംബര്‍ മധ്യത്തില്‍ ചിത്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങും. പോണ്ടിച്ചേരിയും കൊച്ചിയുമാണ് ലൊക്കേഷനുകള്‍.


Click it and Unblock the Notifications











