കാമ്പസില്‍ കുഞ്ചാക്കോ നായകന്‍
കാമ്പസില്‍ കുഞ്ചാക്കോ നായകന്‍
നവംബര്‍ 19, 2001
കാമ്പസുകളുടെ ഹരമായ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന മറ്റൊരു കാമ്പസ് ചിത്രം കൂടിയെത്തുന്നു. ബാബുരാജ്, ജബാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാമ്പസ് എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്.
കുഞ്ചാക്കോ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ നിറത്തിന്റെ നിര്‍മാതാവ് ജോണി സാഗരികയാണ് കാമ്പസ് നിര്‍മിക്കുന്നത്. കഥയും തിരക്കഥയും ചെറിയാന്‍ കല്പകവാടിയുടേതാണ്.
പുതുമുഖങ്ങളായ ഏതാനും കൗമാരപ്രായക്കാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ഹനീഫ, ഇന്നസെന്റ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയ്ക്കു ശേഷം കുഞ്ചാക്കോ നായകനാവുന്ന ചിത്രമാണ് കാമ്പസ്.


Click it and Unblock the Notifications