ചന്ദ്രമുഖിയില്‍ മന്യ, അബാസ്

By Staff

ചന്ദ്രമുഖിയില്‍ മന്യ, അബാസ്
നവംബര്‍ 19, 2002

നവാഗത സംവിധായകനായ ഇര്‍ഷാദിന്റെ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ മന്യയും അബാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം അബാസ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി. മന്യയും അബാസും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.നന്ദന എന്ന കഥാപാത്രത്തെയാണ് മന്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നന്ദനയുടെ കളിക്കൂട്ടുകാരനായ ഉണ്ണിയായി അബാസും.

ബാംഗ്ലൂരിലാണ് നന്ദന എം ബി ബി എസ് പഠിച്ചത്. പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ അറിയുന്നത് കുടുംബ സുഹൃത്ത് രാംദാസിന്റെ അടുത്ത ബന്ധുവിനെ തനിക്ക് വരനായി നിശ്ചയിച്ചിരിക്കുന്നുവെന്നാണ്. നന്ദനയ്ക്ക് ആ വിവാഹത്തില്‍ ആ താത്പര്യമുണ്ടായിരുന്നില്ല.

നന്ദനയുടെ പരേതയായ അമ്മയുടെ പുഷ്പോത്ത് തറവാട്ടിലെത്തി. അവള്‍ അവിടെ പഴയ കളിക്കൂട്ടുകാരന്‍ ഉണ്ണിയെ കണ്ടു. അവര്‍ സൗഹൃദം പുതുക്കി. താമസിയാതെ അവര്‍ തമ്മില്‍ പ്രണയബദ്ധരായി.

അബാസ്, നാസര്‍, കലാഭവന്‍ മണി, മാമുക്കോയ, രാമു, സുബൈര്‍, മനുരാജ്, മണിയന്‍പിള്ള രാജു, മച്ചാന്‍ വര്‍ഗീസ്, ടി. പി. മാധവന്‍, മന്യു, ഊര്‍മിള ഉണ്ണി, അംബിക, രമ്യ, ബിനി കുരുവിള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഭാസി മാങ്കുഴിയാണ് രച നിര്‍വഹിച്ചിരിക്കുന്നത്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സീവ് ലാല്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം എം. ഡി. സുകുമാരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X