ഐ. എം. വിജയന്‍ കോച്ചാവുന്നു
ഐ. എം. വിജയന്‍ കോച്ചാവുന്നു
നവമ്പര്‍ 19, 2003
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിടവാങ്ങിയ കായികതാരം ഐ. എം. വിജയന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. സിബി മലയിലിന്റെ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തില്‍ ഫുട്ബോള്‍ കോച്ചായാണ് ഐ. എം. വിജയന്‍ പ്രത്യക്ഷപ്പെടുന്നത്.
ഐ. എം. വിജയന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജയരാജിന്റെ ശാന്തം എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് വിജയന്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വി. എം. വിനുവിന്റെ ആകാശത്തിലെ പറവകള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.
കലാഭവന്‍ മണി അവതരിപ്പിക്കുന്ന വേലു എന്ന കഥാപാത്രം കളിക്കുന്ന ഫുട്ബോള്‍ ടീമിന്റെ പരിശീലകനായാണ് ഇലകള്‍ പൂക്കള്‍ മഞ്ഞയില്‍ വിജയന്‍ അഭിനയിക്കുന്നത്. വിജയന്‍ വില്ലനായി അഭിനയിച്ച ആകാശത്തിലെ പറവകളിലും മണിയായിരുന്ന നായകന്‍.
ചിത്രത്തില്‍ സെവന്‍സ് ഫുട്ബോളിന് ഏറെ പ്രാധാന്യമുണ്ട്. നാട്ടിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നത് ഫുട്ബോള്‍ കളിയിലൂടെയാണ്. അങ്ങനെ ഒരു സുപ്രധാന പ്രശ്നത്തിന് പരിഹാരം വിധിക്കാനായി നടക്കുന്ന മത്സരത്തില്‍ വേലുവിന്റെ ടീമിന് കളിക്കേണ്ടിവരുന്നു. ഈ ടീമിന് പരിശീലനം നല്‍കാനായാണ് ഐ. എം. വിജയന്‍ അവതരിപ്പിക്കുന്ന കോച്ച് എത്തുന്നത്. വിജയനെ കൂടാതെ ചില പ്രമുഖ ഫുട്ബോള്‍ താരങ്ങള്‍ കൂടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ബിജുമേനോനും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്- ഗീതു മോഹന്‍ദാസും ഭാവനയും. റിസഭാവ, ശാലു മേനോന്‍, കലാഭവന്‍ ഷാജോല്‍, ഹക്കിം, പ്രജോഷ്, മുന്‍ഷി ബൈജു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സച്ചിദാനന്ദന്‍ പുഴങ്കരയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ജോണ്‍സണും കൈതപ്രം വിശ്വനാഥുമാണ്. ഛായാഗ്രഹണം സാലു ജോര്‍ജ്.


Click it and Unblock the Notifications