സിബിഐ മൂന്നാം ഭാഗത്തില്‍ കല്യാണി നായിക
സിബിഐ മൂന്നാം ഭാഗത്തില്‍ കല്യാണി നായിക
നവമ്പര്‍ 19, 2003
മലയാളത്തിലെ സൂപ്പര്‍ഹിറ്റായ ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സേതുരാമയ്യര്‍ ഫ്രം സിബിഐ എന്ന് പേരിട്ടിരിക്കുന്ന ഈ മമ്മൂട്ടി ചിത്രത്തില്‍ നായികയാവുന്നത് കല്യാണിയാണ്.
ഏതാനും തമിഴ് സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള കല്യാണി വിനയന്റെ കാട്ടുചെമ്പകത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പഞ്ചാബിയായ കല്യാണിയുടെ രണ്ടാമത്തെ മലയാളചിത്രമാണ് സേതുരാമയ്യര്‍ ഫ്രം സിബിഐ.
സിബിഐ ഡയറിക്കുറിപ്പ്, രണ്ടാം ഭാഗമായ ജാഗ്രത എന്നീ ചിത്രങ്ങളിലേതുപോലെ സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിബിഐ ഡയറിക്കുറിപ്പിലെ അഭിനേതാക്കളായ മുകേഷ്, ജനാര്‍ദനന്‍, ശ്രീനാഥ് എന്നിവര്‍ സേതുരാമയ്യര്‍ ഫ്രം സിബിഐയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.
ജാഗ്രതയില്‍ മമ്മൂട്ടിയുടെ സഹായിയായ പൊലീസുദ്യോഗസ്ഥനായ അഭിനയിച്ച ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തിലുമുണ്ട്. കലാഭവന്‍ മണി, ജഗദീഷ്, കൊച്ചിന്‍ ഹനീഫ, സായികുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
സിബിഐ ഡയറിക്കുറിപ്പിലും ജാഗ്രതയിലും പോലെ ഈ ചിത്രത്തിലും ഗാനങ്ങളില്ല. ശ്യാമാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. മറ്റ് രണ്ട് ചിത്രങ്ങള്‍ക്കും പശ്ചാത്തല സംഗീതം നല്‍കിയിരുന്നതും ശ്യാമാണ്. ഛായാഗ്രഹണം സാലു ജോര്‍ജ്.


Click it and Unblock the Notifications