മുരളിക്കു പകരം മമ്മൂട്ടി

By Staff

മുരളിക്കു പകരം മമ്മൂട്ടി
നവംബര്‍ 19, 2005

ഗര്‍ഷോമിനു ശേഷം പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പര്‍ദേശിയില്‍ മമ്മൂട്ടി നായകനാവുന്നുവെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെ നായകനാവാന്‍ പകരം മുരളിയെത്തി.

മലപ്പുറത്തെ പാകിസ്ഥാന്‍ പൗരന്‍മാരായ മലയാളികളുടെ ദുരിതം ചിത്രീകരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പാകിസ്ഥാനി പൗരനായി വേഷമിടുന്നുവെന്നാണ് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നത്. എന്നാല്‍ സമാന്തര സിനിമകളില്‍ നിന്നുള്ള ഓഫറുകള്‍ ഇപ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം മാത്രം സ്വീകരിക്കുന്ന മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് വേണ്ടെന്നുവച്ചതോടെ പി.ടി.കുഞ്ഞുമുഹമ്മദിന് പുതിയ നായകനെ കണ്ടെത്തേണ്ടിവന്നു. അങ്ങനെയാണ് മുരളിയെ നായകനാക്കാന്‍ തീരുമാനിച്ചത്.

മനീഷ കൊയ്രാളയെ നായികയാക്കി ഒരു മമ്മൂട്ടി ചിത്രം നേരത്തെ കുഞ്ഞുമുഹമ്മദ് ആസൂത്രണം ചെയ്തിരുന്നതാണ്. അതു നടക്കാതെ പോയതിനു ശേഷമാണ് പര്‍ദേശിയില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയെ സമീപിക്കുന്നത്. മമ്മൂട്ടിയെ അഭിനയിപ്പിക്കാമെന്ന കുഞ്ഞുമുഹമ്മദിന്റെ മോഹം ഈ ചിത്രത്തിലും നടക്കില്ല.

തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് മുരളിയും കുഞ്ഞുമുഹമ്മദും ഒന്നിക്കുന്നത്. നേരത്തെ കുഞ്ഞുമുഹമ്മദ് ഒരുക്കിയ മഗ്രിബ്, ഗര്‍ഷോം എന്നീ ചിത്രങ്ങളിലും മുരളിയായിരുന്നു നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X