പത്മപ്രിയ വീണ്ടും
തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യയായാണ് പത്മപ്രിയയുടെ വേഷം. അമൃതത്തില്‍ ജയറാമിന്റെ ഭാര്യയായും പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്.
ഇരുവരും നായകന്‍മാരാകുന്ന ചിത്രത്തിലും പത്മപ്രിയ വേഷമിടുന്നു. ജയറാമും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന ചിത്രത്തില്‍ പത്മപ്രിയയാണ് നായിക.
അനില്‍ സംവിധാനം ചെയ്യുന്ന അഞ്ചില്‍ ഒരാള്‍ അര്‍ജുനനില്‍ സംവൃതാ സുനില്‍, ജഗതി, സിദ്ദിഖ്, മധുവാര്യര്‍, നിഖില, കവിയൂര്‍ പൊന്നമ്മ, കല്പന, ടി.എസ്.രാജു, വത്സല മേനോന്‍, രുഗ്മിണിയമ്മ എന്നിവരും വേഷമിടുന്നു.
ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിനു ശേഷം ടി.എ.റസാഖ് തിരക്കഥ രചിക്കുന്ന ചിത്രമാണിത്. വയലാര്‍ ശരത്ചന്ദ്രവര്‍മയും രാജീവ് അഞ്ചലും രചിച്ച ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.


Click it and Unblock the Notifications