»   » മോഹന്‍ലാലിന് മൂന്നു പുതിയ ചിത്രങ്ങള്‍

മോഹന്‍ലാലിന് മൂന്നു പുതിയ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് മൂന്നു പുതിയ ചിത്രങ്ങള്‍
നവംബര്‍ 20, 2000

ലോഹിതദാസ്, വിജി തമ്പി, ജോമോന്‍ എന്നീ സംവിധായകരുടെ പുതിയ ചിത്രങ്ങളിലേക്ക് നായകനായി മോഹന്‍ലാലിനെ നിശ്ചയിച്ചു.

ലോഹിതദാസിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് ഭീഷ്മര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ലോഹി ഉദ്ദേശിക്കുന്നത്.

വിജി തമ്പിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരോമ മണിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ എ.കെ. സാജനാണ്.

ജെഎംജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമോന്‍ സംവിധാനം ചെയ്യുന്ന ലാല്‍ ചിത്രത്തിനും ഇതുവരെ പേരിട്ടിട്ടില്ല. തുറമുഖത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍സിതാര ഈണം പകരുന്നു. യേശുദാസ്, ചിത്ര, ഉഷാ ഉതുപ്പ്, എം.ജി. ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ഗായകര്‍. തിരക്കഥ ബാബു ജനാര്‍ദ്ദനന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X