ഷാജി-എം. ടി ചിത്രത്തില്‍ മോഹന്‍ലാല്‍

By Staff

ഷാജി-എം. ടി ചിത്രത്തില്‍ മോഹന്‍ലാല്‍
നവംബര്‍ 20, 2002

വാനപ്രസ്ഥത്തിന് ശേഷം ഷാജി എന്‍. കരുണിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനാവുന്നു.

എം. ടി. വാസുദേവന്‍ നായരുടെ അടുത്തിടെ പുറത്തിറങ്ങിയ നോവല്‍ വാരണാസിയെ ആസ്പദമാക്കിയാണ് ഷാജി എന്‍. കരുണ്‍ ചിത്രം ഒരുക്കുന്നത്. എം. ടി തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ടി. പത്മനാഭന്റെ കടല്‍ എന്ന കഥ ആസ്പദമാക്കി ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. സ്ത്രീകഥാപാത്ര പ്രധാനമായ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ ജയാ ബച്ചനാണ് അവതരിപ്പിക്കുന്നത്.

ഏറെ കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ എം. ടി തിരക്കഥയെഴുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത സദയം ആണ് മോഹന്‍ലാല്‍ അഭിനയിച്ച എം ടി തിരക്കഥയെഴുതിയ അവസാന ചിത്രം. ഈ ചിത്രത്തിലെ സത്യനാഥന്‍ എന്ന കഥാപാത്രത്തിന്റെ അവതരണം മോഹന്‍ലാലിന്റെ അഭിനയസിദ്ധിക്ക് വലിയ കയ്യടി നേടിക്കൊടുത്തിരുന്നു.

താണ്ഡവത്തിന്റെ പരാജയത്തിന് ശേഷം നടനെന്ന നിലയിലും താരമെന്ന നിലയിലും പ്രതിസന്ധിയിലായ മോഹന്‍ലാലിന് ഏറെ കാലത്തിന് ശേഷം കിട്ടുന്ന അഭിനയ പ്രധാനമായ ചിത്രമാവും വാരണാസിയിലേത്. വീരനായകന്മാരുടെ പരിവേഷത്തില്‍ നിന്ന് മുക്തമായി അഭിനയസിദ്ധി പുറത്തെടുക്കാന്‍ മോഹന്‍ലാലിന് ഉപകരിച്ചേക്കാവുന്ന ഒരു കഥാപാത്രമാണ് വാരണാസിയിലേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X