മനുജോര്‍ജിന്റൈ വടക്കന്‍ സഖ്യം
മനുജോര്‍ജിന്റൈ വടക്കന്‍ സഖ്യം
നവംബര്‍ 20, 2002
എം. മനുജോര്‍ജ് സംവിധാനം ചെയ്യുന്ന വടക്കന്‍ സഖ്യം എന്ന ചിത്രത്തിന് ഛായാഗ്രാഹകന്‍ എം. ഡി. സുകുമാരന്‍ തിരക്കഥ രചിക്കുന്നു. എം. ഡി. സുകുമാരന്റെ ആദ്യത്തെ തിരക്കഥാ സംരംഭമാണിത്.
ചിത്രത്തിലെ നായികാ നായകന്മാരെ തീരുമാനിച്ചിട്ടില്ല. ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, സലിം കുമാര്‍, ദേവന്‍, സായികുമാര്‍, മാമുക്കോയ, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, ജോസ് പെല്ലിശേരി, കൊച്ചുപ്രേമന്‍, ജോസ്പ്രകാശ്, ഷാ ജോണ്‍ കെ. പി. എ. സി. ലളിത, കല്പന, സുകുമാരി ബിന്ദു പണിക്കര്‍, അനു ജോസഫ്, പൊന്നമ്മ ബാബു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് സഞ്ജീവ് ലാല്‍ സംഗീതം പകരുന്നു. ക്യാമറ നന്ദകുമാര്‍. സിറ്റി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











