നവ്യ പാടുന്നു
നവ്യ പാടുന്നു
നവമ്പര്‍ 20, 2003
സിനിമയില്‍ ഗാനരംഗത്ത് പരീക്ഷണം നടത്താന്‍ ഒരു താരം കൂടി മുതിരുന്നു- നവ്യാനായര്‍. കഥ പറയും തെരുവോരം എന്ന ചിത്രത്തിന് വേണ്ടിയാണ് നവ്യാ നായര്‍ പാടുന്നത്.
ഈ ചിത്രത്തില്‍ നവ്യാ നായര്‍ എന്നൊരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് യഥാര്‍ഥ നവ്യാനായര്‍ പാടുന്നത്.
മഞ്ജു വാര്യര്‍ക്ക് ശേഷം സിനിമക്ക് വേണ്ടി ഗാനം ആലപിക്കുന്ന നടിയാണ് നവ്യാ നായര്‍. നവ്യയുടെ അഭിനയരീതിക്കും സംഭാഷണ അവതരണത്തിനും മഞ്ജുവാര്യരുടെ ശൈലിയുമായി സാദൃശ്യമുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെ പോലെ നവ്യയും പാടുന്നു!
സുനില്‍ കാരന്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ പറയും തെരുവോരം. തെരുവ് കുട്ടികളുടെ കഥയാണ് ഈ ചിത്രത്തില്‍ പ്രമേയമാവുന്നത്. മുന്നൂറോളം കുട്ടികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയായി തന്നെയാണ് അദ്ദേഹം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സര്‍ജുലനാണ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് രമേഷ് നാരായണന്‍ സംഗീതം പകരുന്നു. ഗുരുവായൂരപ്പന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications