എം. ടിയുടെ പട്ടുനൂല്‍
എം. ടിയുടെ പട്ടുനൂല്‍
നവമ്പര്‍ 20, 2003
ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിന് ശേഷം എം. ടി. വാസുദേവന്‍ നായര്‍ പുതിയ ചിത്രം ഒുക്കുന്നു. കാഞ്ചീപുരത്തെ നെയ്ത്തുതൊഴിലാളികളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് പട്ടുനൂല്‍.
നെയ്ത്തുകാര്‍ക്കിടയില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളും കഥകളും ചിത്രത്തിന്റെ അന്തര്‍ധാരയാണ്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതിനായി എം. ടി. കാഞ്ചീപുരത്ത് പോവുകയും അവിടുത്തെ ജീവിതം പഠിക്കുകയും ചെയ്തു.
മനോഹരമായ പട്ടുസാരി നെയ്യുന്ന പരമ്പരാഗത നെയ്ത്തുകാരുടെ ജീവിതത്തിലെ ദുരിതപശ്ചാത്തലത്തില്‍ ഉടലെടുക്കുന്ന കഥ പ്രമേയമാക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖതാരവും അഭിനയിക്കുന്നുണ്ട്. അനുഗ്രഹ സിനി ആര്‍ട്സിന് വേണ്ടി വി. ബി. കെ. മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളം എന്നും ഓര്‍ക്കുന്ന ചില ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള എം. ടി. സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍ നിര്‍മാല്യം, മഞ്ഞ്, കടവ് തുടങ്ങിയവയാണ്. ഒരു ചെറുപുഞ്ചിരിയാണ് എം. ടി. ഒടുവില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. മറ്റ് സംവിധായകര്‍ക്ക് വേണ്ടി എം. ടി കുറച്ചു കാലമായി തിരക്കഥ രചിക്കാറില്ല.


Click it and Unblock the Notifications