വാണിയും ജഗതിയും ഗുഡ്മോണിംഗ് ചിയാംങ് ചിങ്ങില്‍
വാണിയും ജഗതിയും ഗുഡ്മോണിംഗ് ചിയാംങ് ചിങ്ങില്‍
നവംബര്‍ 21, 2000
വാണി വിശ്വനാഥും ജഗതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഗുഡ്മോണിംഗ് ചിയാംങ് ചിങ്ങ്. ഹൊറര്‍ ചിത്രമായ ഭദ്രയ്ക്കു ശേഷം മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനവരിയില്‍ എറണാകുളത്ത് തുടങ്ങും.
ചിയാംങ് ചിങ്ങ് എന്ന ചൈനാക്കാരനായാണ് ജഗതി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജഗദീഷ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ശങ്കര്‍, കലാഭവന്‍ മണി, മാമുക്കോയ, മാള, ഇന്ദ്രന്‍സ്, സലിംകുമാര്‍, പടന്നയില്‍, മച്ചാന്‍ വര്‍ഗ്ഗീസ്, റിസബാവ, മഹിമ, കനകലത, പൊന്നമ്മ ബാബു എന്നിവരാണ് മറ്റഭിനേതാക്കള്‍.
രാജീവ് മാധവന്‍ ഛായാഗ്രഹണവും പി.സി. മോഹന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബ്രഹ്മപുത്രാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications