വിനയ പ്രസാദ് വിവാഹിതയായി
വിനയ പ്രസാദ് വിവാഹിതയായി
നവംബര്‍ 21, 2002
ചലച്ചിത്ര-ടി വി പരമ്പര നടി വിനയ പ്രസാദ് വിവാഹിതയായി. ടി വി സീരിയല്‍ നിര്‍മാതാവും മറാത്തി നാടകകൃത്തും സംവിധാകനുമായ ജ്യോതി പ്രകാശാണ് ഭര്‍ത്താവ്.
ഒരു സീരിയല്‍ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. വിനയ പ്രസാദിന്റെ ആദ്യത്തെ ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിക്കുകയായിരുന്നു. ഒരു കുട്ടിയുണ്ട്.
പെരുന്തച്ചന്‍, മണിച്ചിത്രത്താഴ്, മൂക്കില്ലാ രാജ്യത്ത് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിനയപ്രസാദ് ഒട്ടേറെ കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. സ്ത്രീ എന്ന മെഗാസീരിയലിലൂടെ ടിവി സീരിയല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച വിനയ പ്രസാദ് ചില മലയാളം മെഗാസീരിയലുകളില്‍ ഇപ്പോഴും അഭിനയിച്ചുവരുന്നു.
വിവാഹം ചെയ്തതോടെ അഭിനയരംഗം വിടുമോയെന്ന് വിനയ വ്യക്തമാക്കിയിട്ടില്ല. അഭിനയം തുടരണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് വിനയ അറിയിച്ചു.
ഭര്‍ത്താവുമായി ചേര്‍ന്ന് വിനയ ടി വി പരിപാടികള്‍ നിര്‍മിക്കാനായി പ്രഥമ മീഡിയാ ലൈന്‍ എന്ന സ്ഥാപനം നിര്‍മിച്ചിട്ടുണ്ട്.


Click it and Unblock the Notifications