രാമനാഥന്റെ കുടുംബവിശേഷങ്ങള്‍
രാമനാഥന്റെ കുടുംബവിശേഷങ്ങള്‍
നവമ്പര്‍ 21, 2003
നവാഗത സംവിധായകനായ ബൈജു റ്റുഡി ഒരുക്കുന്ന ചിത്രമാണ് രാമനാഥന്റെ കുടുംബവിശേഷങ്ങള്‍. തമിഴ് നടന്‍ അബാസാണ് ഈ ചിത്രത്തില്‍ നായകനാവുന്നത്.
തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞ അബാസ് ഇപ്പോള്‍ മലയാളത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മറ്റൊരു നവാഗത സംവിധായകനായ ഉദയകുമാര്‍ ഒരുക്കുന്ന കല്യാണക്കുറിമാനം എന്ന ചിത്രത്തിലും അബാസ് നായകനാവുന്നുണ്ട്. ടി. കെ. രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലൂടെയാണ് അബാസ് മലയാളത്തിലെത്തിയത്.
തിലകന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിജയരാഘവന്‍, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, രാജസുധ, അനുജോസഫ്, സീമ എന്നിവരും രാമനാഥന്റെ കുടുംബവിശേഷങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളാണ്.
കെ. പി. കൃഷ്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പത്തനംതിട്ടയില്‍ തുടങ്ങി.


Click it and Unblock the Notifications