സൈറയായി നവ്യാ നായര്‍
സൈറയായി നവ്യാ നായര്‍
നവംബര്‍ 21, 2005
നവാഗത സംവിധായകനായ ഡോ.ബിജുകുമാര്‍ ഒരുക്കുന്ന ചിത്രമാണ് സൈറ. ചിത്രത്തില്‍ നായികയാവുന്ന നവ്യാനായര്‍ ടൈറ്റില്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
നെടുമുടി വേണു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശര്‍മ, വി.കെ.ബൈജു, സി.എന്‍.രാധാകൃഷ്ണന്‍, രാജീവ്, സോമരാജന്‍ പിള്ള, കൂടല്‍ ഗോദന്‍, ബേബി ഷാഹിദ, മാസ്റര്‍ മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സംവിധായകനായ ഡോ.ബിജുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍. മൃണാളിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.എന്‍.രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications