മണിക്ക് നായകവേഷമേ വേണ്ടൂവെന്നില്ല
നായകവേഷമേ ചെയ്യൂവെന്ന നിര്‍ബന്ധം ഈയിടെയായി കലാഭവന്‍ മണിയെ പിടികൂടിയിരുന്നോ? ബെന്‍ ജോണ്‍സണിന്റെ വിജയത്തിനു ശേഷം മണി സ്വീകരിച്ച വേഷങ്ങളുടെ സ്വഭാവം നോക്കിയാല്‍ അങ്ങനെയൊരു പിടിവാശി മണിക്കുണ്ടായിരുന്നുവെന്ന് തോന്നും.
പക്ഷേ ബെന്‍ ജോണ്‍സണിനു ശേഷം മണി നായകനായ ചിത്രങ്ങളൊന്നും വിജയമായില്ല. ലോക്നാഥന്‍ ഐഎഎസ്, റെഡ് സല്യൂട്ട്, ചാക്കോ രണ്ടാമന്‍- പരാജയപ്പെട്ട മണി ചിത്രങ്ങളുടെ പട്ടിക നീളുന്നു. ആണ്ടവന്‍, കലി തുടങ്ങിയ മണി ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താതെ പെട്ടിയില്‍ കിടക്കുന്നു.
പരാജയങ്ങള്‍ മണിയുടെ തെറ്റിദ്ധാരണകള്‍ തിരുത്തിയെന്നു തോന്നുന്നു. ഉപനായകവേഷങ്ങള്‍ ഇനി വേണ്ടെന്ന് തീരുമാനിച്ച മണി വീണ്ടും അത്തരം കഥാപാത്രങ്ങളെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു.
കീര്‍ത്തിചക്രയില്‍ മണിക്ക് വച്ചുനീട്ടിയ കഥാപാത്രം സ്വീകരിച്ചില്ലെന്നാണ് വാര്‍ത്ത. പകരം ഷമ്മി തിലകന്‍ ആ വേഷം ചെയ്ത് ശ്രദ്ധേയനായി. മോഹന്‍ലാലിന്റെ പല സിനിമകളിലും നായകന്റെ ശിങ്കിടിയായി പ്രത്യക്ഷപ്പെട്ട മണി കീര്‍ത്തിചക്രയില്‍ നല്ലൊരു വേഷമാണ് വേണ്ടെന്നുവച്ചത്.
ഏതായാലും കീര്‍ത്തിചക്രയിലെ നഷ്ടം ഛോട്ടാ മുംബൈയില്‍ മണി തിരുത്തും. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മണിക്ക് ഒരു പ്രധാനവേഷമുണ്ട്.


Click it and Unblock the Notifications