സംവിധാനം രേവതി... ഭാഷ ഇംഗ്ലീഷ്... നായിക ശോഭന
സംവിധാനം രേവതി... ഭാഷ ഇംഗ്ലീഷ്... നായിക ശോഭന
നവംബര്‍ 22, 2000
ചലച്ചിത്ര നടി രേവതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ശോഭന നായിക. പക്ഷെ ചിത്രം മലയാളമോ തമിഴോ അല്ല... ഇംഗ്ലീഷ്. തിരക്കഥയും സംഭാഷണവും രേവതിയുടേതു തന്നെ.
ചിത്രത്തിന്റെ പിന്നണിയിലും മുന്നണിയിലും ഭൂരിപക്ഷവും സ്ത്രീകള്‍. കഥ, ഛായാഗ്രഹണം എന്നിവയും സ്ത്രീകളുടേതു തന്നെയാണ്. മണിരത്നത്തിന്റെ സഹായിയായിരുന്ന പ്രിയയുടേതാണ് കഥ. ഛായാഗ്രഹണം ഫൗസിയ. പി.സി. ശ്രീറാമിന്റെ ഛായാഗ്രഹണ സഹായിയായിരുന്നു ഫൗസിയ.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ അമേരിക്കന്‍ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഉണ്ട്. ശോഭനയുടെ നായകന്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. മുംബൈയില്‍ നിന്നുള്ള ഒരു മോഡലായിരിക്കും നായകന്‍ എന്നും അഭ്യൂഹമുണ്ട്.
അമേരിക്കയില്‍ ചിത്രീകരണം നടത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് രേവതിയുടെ ഭര്‍ത്താവ് സുരേഷ് മേനോനാണ്. ടെലിഫോട്ടോ ഫിലിംസിന്റെ ബാനറില്‍.


Click it and Unblock the Notifications