സുരേഷ്ഗോപി ഇരട്ടവേഷത്തില്‍
സുരേഷ്ഗോപി ഇരട്ടവേഷത്തില്‍
നവംബര്‍ 22, 2001
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ സുരേഷ് ഗോപിയും ഇരട്ടവേഷത്തില്‍. മമ്മൂട്ടി ദാദാസാഹിബിലും മോഹന്‍ലാല്‍ രാവണപ്രഭുവിലും അഛന്റെയും മകന്റെയും വേഷങ്ങള്‍ അവതരിപ്പിച്ചതു പോലെ അഛനും മകനുമായി ഒരേ ചിത്രത്തില്‍ വേഷം ചെയ്യുകയാണ് സുരേഷ് ഗോപി.
ഗീരീഷ് സംവിധാനം ചെയ്യുന്ന അണുകുടുംബം.കോം എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഡബിള്‍റോള്‍ ചെയ്യുന്നത്. രാജീവ് മോനോന്‍ എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറെയും അയാളുടെ അച്ഛനെയുമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
ആതിരയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായിക. നര്‍മരസപ്രധാനമായ ശൈലിയില്‍ ഒരു കുടുംബകഥയാണ് അണുകുടുംബം.കോമിലൂടെ പറയുന്നത്.
ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, മാസ്റര്‍ അശ്വിന്‍ തമ്പി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിരുവാതിര ഫിലിംസിന്റെ ബാനറില്‍ ആലപ്പി അഷ്റഫാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications