മോഹന്‍ലാലിന്റെ ഹരിശ്രീ
മോഹന്‍ലാലിന്റെ ഹരിശ്രീ
നവമ്പര്‍ 22, 2003
ടിവി പരമ്പര രംഗത്തെ പ്രമുഖ സംവിധായകനായ ഡോ. എസ്. ജനാര്‍ദനന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു.
സീരിയല്‍ രംഗത്തു നിന്ന് സിനിമയിലെത്തുന്ന എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. ചിത്രത്തിന്റെ പേര് ഹരിശ്രീ എന്നാണ്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ജനാര്‍ദനന്‍ തന്നെ. ചിത്രത്തിന്റേത് വ്യത്യസ്തമായ കഥയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
മോഹന്‍ലാലിന്റെ ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രവും ഒരു നവാഗത സംവിധായകന്റേതാണ്. പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്ന വിശ്വനാഥ് ഒരുക്കിയ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രം. സോനു ശിശുപാലിന്റെ വാമനപുരം ബസ്റൂട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
ഹരിശ്രീ പുറമെ ഷാജി എന്‍. കരുണ്‍, രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, ഫാസില്‍, ടി. എസ്. സുരേഷ്ബാബു എന്നിവരുടെ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കാനാരിക്കുന്നത്. ഷാജി എന്‍. കരുണിന്റെ ഗാഥയുടെ ചിത്രീകരണം ഡിസബറില്‍ തുടങ്ങും. മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ അടുത്ത വര്‍ഷം ജനവരിക്ക് ശേഷമായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications