മനശാസ്ത്രജ്ഞനായി ലാല്‍ വീണ്ടും

By Staff

മനശാസ്ത്രജ്ഞനായി ലാല്‍ വീണ്ടും
നവംബര്‍ 22, 2004

മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴിലെ മനശാസ്ത്രജ്ഞനായ സണ്ണി. മോഹന്‍ലാലിന്റെ സവിശേഷമായ മാനറിസങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ കഥാപാത്രമായിരുന്നു മണിച്ചിത്രത്താഴിലെ മനോരോഗ ഡോക്ടര്‍.

ഒരു മാനസിക രോഗിയുടെ വിഭ്രാന്തികള്‍ സൃഷ്ടിക്കാവുന്ന ആപത്തുകളെ നേരിടാനായി ശ്രദ്ധാപൂര്‍വം നീക്കങ്ങള്‍ നടത്തുന്ന ഡോ. സണ്ണിയായുള്ള മോഹന്‍ലാലിന്റെ പ്രകടനം മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ വിജയത്തില്‍ ഒരു പ്രധാനഘടകമായിരുന്നു. പ്രേക്ഷകര്‍ എക്കാലവും ഓര്‍ക്കുന്ന ഡോ. സണ്ണിയെ പോലൊരു കഥാപാത്രത്തെ മോഹന്‍ലാല്‍ വീണ്ടും അവതരിപ്പിക്കുന്നു.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ വീണ്ടും മനോരോഗ ഡോക്ടറായി വേഷമിടുന്നത്. മണിച്ചിത്രത്താഴ് പോലെ ഈ ചിത്രവും ഉദ്വേഗജനകമായ വഴിത്തിരിവുകളിലൂടെ കടന്നുപോവുന്ന കഥയാണ് പറയുന്നത്. കുറ്റാന്വേഷണം നടത്തുന്ന മനശാസ്ത്രജ്ഞനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയ സിബി മലയില്‍-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ദേവദൂതന്‍ ആണ് മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം. എസ്. ഭാസുരചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

എന്‍എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദും മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X