ദിലീപിനൊപ്പം ഗോപിക വീണ്ടും
ദിലീപിനൊപ്പം ഗോപിക വീണ്ടും
നവംബര്‍ 22, 2005
ചാന്തുപൊട്ട് വന്‍വിജയത്തോടെ ദിലീപിനൊപ്പം ഗോപികക്കും ഭാഗ്യത്തിന്റെ വരവായി. ഈ ചിത്രത്തില്‍ മാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപികയും രാധ എന്ന രാധാകൃഷ്ണനായി എത്തിയ ദിലീപിനൊപ്പം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്. അടുത്ത ചിത്രത്തിലും ദിലീപിന് ഗോപിക ജോഡി ചേരുകയാണ്.
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഗോപിക വീണ്ടും ദിലീപിന്റെ നായികയാവുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഫാസ്റ് ട്രാക്ക് എന്ന ചിത്രം പൂര്‍ത്തിയാക്കിയ ദിലീപിന്റെ കമല്‍ ചിത്രം ഡിസംബറിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെയാണ് ദിലീപും കമലും ആദ്യമായി ഒന്നിക്കുന്നത്. ഗ്രാമഫോണിനു ശേഷം ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ടി.എ.ഷാഹിദാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം പി.സുകുമാര്‍.


Click it and Unblock the Notifications