മൗര്യനില്‍ അബ്ബാസും ഗീതുവും
മൗര്യനില്‍ അബ്ബാസും ഗീതുവും
നവംബര്‍ 22, 2005
പ്രശസ്ത കലാസംവിധായകനായ കൈലാസ് റാവു ആദ്യമായി സംവിധാനം ചെയ്യുന്ന മൗര്യന്‍ എന്ന ചിത്രത്തില്‍ അബ്ബാസും ഗീതുമോഹന്‍ദാസും നായികാനായകന്‍മാരാവുന്നു. കഥ എന്ന ചിത്രത്തിനു ശേഷം അബ്ബാസ് അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ദേവന്‍, രാജന്‍ പി.ദേവ്, വിജയരാഘവന്‍, വിനുചക്രവര്‍ത്തി, കൊച്ചുപ്രേമന്‍, ടി.എസ്.രാജു, പ്രേംപ്രകാശ്, ഗീത, സുജാകാര്‍ത്തിക, മനോരമ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥയും തിരക്കഥയും രചിക്കുന്നത് ജോണ്‍സണ്‍ എസ്തപ്പാനാണ്. സംഭാഷണം നൗഷാദ് കലാഭവന്‍. ഉത്പല്‍ വി. നായവാരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സരസു മൂവി മേക്കേഴ്സിന്റെ ബാനറില്‍ ബാബുരാജ് കടവിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും എറണാകുളത്ത് ഭാരത് ഹോട്ടലില്‍ നടന്നു.


Click it and Unblock the Notifications