ഇന്നസെന്റ് പ്രധാനമന്ത്രിയാവുന്നു
ഇന്നസെന്റ് പ്രധാനമന്ത്രിയാവുന്നു
നവംബര്‍ 23, 2000
അങ്കമാലിയിലെ പ്രധാനമന്ത്രിയായി ഇന്നസെന്റ് എത്തുന്നു. സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന ചിത്രത്തിലാണ് ഇന്നസെന്റ് ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്.
കാണികളെ കുടുകുടെ ചിരിപ്പിക്കാനായി അനുപമയും കോക്കേഴ്സ് ഫിലിംസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കുന്ന അങ്കമാലിയിലെ പ്രധാനമന്ത്രിയിലെ നായിക കാവ്യമാധവനാണ്. ജഗതി, ഹരിശ്രീ അശോകന്‍, ക്യാപ്റ്റന്‍ രാജു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
പാട്ടുകള്‍ക്ക് നല്ല പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ്.എ.രാജ്കുമാറാണ്. ഗാനരചന എസ്.രമേശന്‍ നായര്‍. ഉദയകൃഷ്ണനും സിബി.കെ.തോമസും ചേര്‍ന്ന് കഥയെഴുതിയിരിക്കുന്നു. പ്രിയാ കോരയും തൊമ്മി കോരയും ചേര്‍ന്നാണ് അങ്കമാലിയിലെ പ്രധാനമന്ത്രി നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications